
14ാം വയസില്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍! വൈഭവ് സൂര്യവംശിയ്ക്കു പുതിയ റോള്‍
രഞ്ജിയില്‍ മികവ് പ്രതീക്ഷിച്ച് ബിഹാര്‍ ടീം

പട്‌ന: 14ാം വയസില്‍ അമ്പരപ്പിക്കുന്ന ബാറ്റിങുമായി ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധേ നേരത്തെ തന്നെ തന്നിലേക്ക് തിരിച്ച വൈഭവ് സൂര്യവംശിയ്ക്ക് പുതിയ ചുമതല! താരത്തെ ബിഹാര്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായി നിയമിച്ചു. തുടങ്ങാനിരിക്കുന്ന രഞ്ജി സീസണില്‍ താരം ബിഹാര്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായി കളത്തിലെത്തും. രഞ്ജി ട്രോഫിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും ചെറിയ പ്രായത്തിൽ ഒരു താരം ടീമിന്റെ വൈസ് ക്യാപ്റ്റൻ പദവിയിൽ എത്തുന്നത്.
ഇന്ത്യ അണ്ടര്‍ 19 ടീമിനൊപ്പം മിന്നും ഫോമില്‍ കളിച്ചതിനു പിന്നാലെയാണ് താരത്തിനു പുതിയ ചുമതല. ഓസ്‌ട്രേലിയക്കെതിരെ ഈയടുത്തു അവസാനിച്ച അണ്ടര്‍ 19 പോരാട്ടത്തില്‍ താരം 78 പന്തില്‍ സെഞ്ച്വറിയടിച്ചിരുന്നു. പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത രണ്ടാമത്തെ താരവും വൈഭവാണ്.
സാകിബുള്‍ ഗാനിയാണ് ബിഹാറിന്റെ ക്യാപ്റ്റന്‍. ഈ സീസണില്‍ തിരിച്ചു വരാമെന്ന പ്രതീക്ഷയില്‍ യുവത്വത്തിനു പ്രാധാന്യമുള്ള ടീമിനെയാണ് ടീം ഇത്തവണ രംഗത്തിറക്കുന്നത്. കഴിഞ്ഞ സീസണില്‍ ടീമിനു ഒരു മത്സരത്തില്‍ പോലും വിജയിക്കാന്‍ സാധിച്ചിരുന്നില്ല. ഇത്തവണ ആ നിരാശയടക്കം മാറ്റാനുള്ള ഒരുക്കത്തിലാണ്.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Vaibhav Suryavanshi 14, has been named vice-captain of Bihar for the first two rounds of Ranji Trophy 2025-26.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




