ദക്ഷിണാഫ്രിക്കയോടു പരാജയപ്പെട്ട് വിന്‍ഡീസ് പുറത്ത്

West Indies surpass Australia
വീന്‍ഡ‍ീസ് ക്യാപ്റ്റന്‍ റോവ്മാന്‍ പവല്‍Source by : പിടിഐ
Last Updated :24 June 2024, 3:13 pm IST

News Now

ആന്റിഗ്വ: ഒരു ടി20 ലോകകപ്പ് എഡിഷനില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന ടീമെന്ന റെക്കോര്‍ഡ് ഇനി വെസ്റ്റ് ഇന്‍ഡീസിനു. ഓസ്‌ട്രേലിയയുടെ റെക്കോര്‍ഡാണ് വിന്‍ഡീസ് സ്വന്തം പേരിലേക്ക് മാറ്റിയത്.

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടത്തില്‍ വിന്‍ഡീസ് ബാറ്റര്‍മാര്‍ എല്ലാവരും ചേര്‍ന്നു ഏഴ് സിക്‌സുകള്‍ തൂക്കി. ഇതോടെ അവര്‍ ഈ ലോകകപ്പില്‍ നേടിയ സിക്‌സുകളുടെ എണ്ണം 62ല്‍ എത്തി. പിന്നാലെ റെക്കോര്‍ഡും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

2010 ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയന്‍ ബാറ്റര്‍മാര്‍ 57 സിക്‌സുകള്‍ തൂക്കിയതായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്. ഇതാണ് കരീബിയന്‍ ടീം മറികടന്നത്.

അതേസമയം റെക്കോര്‍ഡിട്ടെങ്കിലും സ്വന്തം നാട്ടില്‍ അരങ്ങേറിയ ലോകകപ്പില്‍ സെമിയിലെത്താതെ വിന്‍ഡീസ് പുറത്തായി. ദക്ഷിണാഫ്രിക്കക്കെതിരായ നിര്‍ണായക പോരില്‍ മഴയും അവര്‍ക്ക് വില്ലനായി. മൂന്ന് വിക്കറ്റിന്റെ നിര്‍ണായക വിജയവുമായി ദക്ഷിണാഫ്രിക്ക സെമി ഉറപ്പിക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates