
ആര് ഡൈവ് ചെയ്യും? ബൗണ്ടറി തടയവെ ഇംഗ്ലണ്ട് താരങ്ങള്‍ക്ക് പിണഞ്ഞ അബദ്ധം, വീഡിയോ വൈറല്‍
ബൗണ്ടറി തടയാനുള്ള ഡോം സിബ്ലി, ഹസീബ് ഹമീദ് എന്നിവരുടെ ശ്രമത്തിന് ഇടയിലാണ് സംഭവം
ലോര്‍ഡ്സ്: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം ഫീല്‍ഡിങ്ങില്‍ ഇംഗ്ലണ്ട് താരങ്ങള്‍ക്ക് പിണഞ്ഞ അബദ്ധമാണ് സമൂഹമാധ്യമങ്ങളില്‍ ആരാധകരെ ഇപ്പോള്‍ കൗതുകത്തിലാക്കുന്നത്. ബൗണ്ടറി തടയാനുള്ള ഡോം സിബ്ലി, ഹസീബ് ഹമീദ് എന്നിവരുടെ ശ്രമത്തിന് ഇടയിലാണ് സംഭവം.
സാം കറാന്റെ ഔട്ട്സൈഡ് ഓഫായി എത്തിയ വൈഡ് ഡെലിവറിയില്‍ മുന്‍പോട്ടാഞ്ഞ് കവര്‍ ഡ്രൈവിനായിരുന്നു കോഹ്ലിയുടെ ശ്രമം. അവിടെ കോഹ് ലിയുടെ ടൈമിങ് ശരിയായില്ലെങ്കിലും പന്ത് ബൗണ്ടറി ലൈന്‍ ലക്ഷ്യമാക്കി പാഞ്ഞു.
â The sports 360 (@Thesports3601) August 12, 2021
ഈ സമയം ഡോം സിബ്ലിയും ഹമീദുമാണ് പന്ത് ചെയ്സ് ചെയ്തത്. ബൗണ്ടറി ലൈനിന് അരികില്‍ എത്തിയപ്പോള്‍ ആര് ഡൈവ് ചെയ്യും എന്നതില്‍ ആശയക്കുഴപ്പും ഇരുവര്‍ക്കുമിടയില്‍ ഉണ്ടായി. ഇത് മനസിലാക്കിയതോടെ രണ്ട് പേരുടേയും വേഗം കുറഞ്ഞു. രണ്ട് പേരും ഒരുമിച്ച് ഡൈവ് ചെയ്യുകയും ചെയ്തു.
ഇരുവരും തമ്മിലുള്ള കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്കാണ്. ഈ സമയം കൊണ്ട് കോഹ് ലി മൂന്ന് റണ്‍സ് ഓടിയെടുത്തു. ആദ്യ ദിനം ഇന്ത്യയാണ് ലോര്‍ഡ്സില്‍ ആധിപത്യം പുലര്‍ത്തിയത്. രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 276 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 127 റണ്‍സുമായി രാഹുലും ഒരു റണ്‍സുമായി രഹാനെയുമാണ് ക്രീസില്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
NIT Calicut: അപ്രന്റീസ് തസ്തികയിൽ 30 ഒഴിവുകൾ; ഡിഗ്രി, ഡിപ്ലോമ യോഗ്യത

അധ്യാപകരുടേയും വിദ്യാര്‍ത്ഥിനികളുടേയും മോർഫ് ചെയ്ത ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍; എബിവിപി നേതാവിനെതിരെ കേസ്
Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിലേക്ക് തിരിച്ചു
തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്ക റിട്ടേണി ഐഡി കാർഡ്; ഇപ്പോൾ അപേക്ഷിക്കാം

