ഓസ്‌ട്രേലിയക്കെതിരെ രോഹിത് ശര്‍മ കളിക്കുമോ? ഉത്തരം ഇന്നറിയാം

ഓസ്‌ട്രേലിയക്കെതിരെ രോഹിത് ശര്‍മ കളിക്കുമോ? ഉത്തരം ഇന്നറിയാം

Last Updated :20 January 2024, 8:34 am IST
Edited by :migrator

ബംഗളൂരു: ഇന്ത്യന്‍ ഓപണര്‍ രോഹിത് ശര്‍മ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര കളിക്കുമോ എന്ന ആരാധകരുടെ ആകാംക്ഷയ്ക്ക് ഇന്ന് ഉത്തരം കിട്ടും. രോഹിതിന്റെ ഫിറ്റ്‌നെസ് ടെസ്റ്റ് ഇന്ന് നടക്കും. 

ഐപിഎല്ലിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് രോഹിതിനെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഒരു ടീമിലേക്കും പരിഗണിക്കാതിരുന്നത് വിവാദമായിരുന്നു. പരിക്കായിരുന്നു കാരണം പറഞ്ഞത്. പിന്നീട് പരിക്ക് മാറി ഐപിഎല്‍ കളിച്ചതിനെ തുടര്‍ന്ന് ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലേക്ക് താരത്തെ പരിഗണിക്കുകയായിരുന്നു. 

എന്നാല്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും താരം ഫിറ്റ്‌നസ് ടെസ്റ്റ് പൂര്‍ത്തിയാക്കണമെന്ന് ബിസിസിഐ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായുള്ള ഫിറ്റ്‌നസ് പരിശോധനയ്ക്ക് രോഹിത് ഇന്ന് ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഹാജരാകും. 

ഫിറ്റ്‌നെസ് ടെസ്റ്റ് പാസായിക്കഴിഞ്ഞ അടുത്ത 24 മണിക്കൂറിനുള്ളില്‍ തന്നെ രോഹിത് ഓസ്‌ട്രേലിയയിലേക്ക് പറക്കും. 14 ദിവസത്തെ ഐസൊലേഷന്‍ പൂര്‍ത്തിയാക്കി താരം മൂന്നാം ടെസ്റ്റ് മുതല്‍ ടീമില്‍ കളിക്കും. ജനുവരി ഏഴ് മുതലാണ് മൂന്നാം ടെസ്റ്റ്. 

ഇനി ഫിറ്റ്‌നെസ് ടെസ്റ്റ് പരാജയപ്പെട്ടാല്‍ താരത്തിന് നാട്ടില്‍ തന്നെ ഇരിക്കാം. ഫെബ്രുവരിയില്‍ നടക്കുന്ന ഇംഗ്ലണ്ട് ടീമിന്റെ ഇന്ത്യാ പര്യടനത്തിലെ പോരാട്ടങ്ങളിലേ രോഹതിന് അവസരമുണ്ടാകു.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now