സെപ്റ്റബം​ർ 29 മുതൽ ഒക്ടോബർ 26 വരെയാണ് ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് പോരാട്ടങ്ങൾ

Pakistan women’s cricket team will not travel to India
പാകിസ്ഥാൻ വനിതാ ടീംSource by : എക്സ്
Last Updated :20 April 2025, 6:11 pm IST

News Now

ഇസ്ലാമബാദ്: ഈ വർഷം നടക്കുന്ന വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് കളിക്കാൻ ഇന്ത്യയിലേക്ക് വരുന്നില്ലെന്ന് പാകിസ്ഥാൻ. ഹൈബ്രിഡ് മോഡൽ പോരാട്ടത്തിനു നേരത്തെ ധാരണയിലെത്തിയതിനാൽ പാകിസ്ഥാന്റെ പോരാട്ടങ്ങൾ നിക്ഷ്പക്ഷ വേദിയിലായിരിക്കും. ഐസിസി, ബിസിസിഐ നിർദ്ദേശിക്കുന്ന വേദി അം​ഗീകരിക്കുമെന്നു പിസിബി അറിയിച്ചു. പിസിബി ചെയർമാർ മൊഹ്സിൻ നഖ്‍‍‍വിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സെപ്റ്റബം​ർ 29 മുതൽ ഒക്ടോബർ 26 വരെയാണ് ലോകകപ്പ് പോരാട്ടങ്ങൾ. ഈ വർഷം ആദ്യം നടന്ന പുരുഷൻമാരുടെ ഐസിസി ചാംപ്യൻസ് ട്രോഫിയിൽ പാകിസ്ഥാനായിരുന്നു ആതിഥേയർ‌. ഇന്ത്യ പക്ഷേ പാകിസ്ഥാനിൽ കളിച്ചില്ല. ഹൈബ്രിഡ് മോഡലിൽ ദുബായ് ആണ് ഇന്ത്യയുടെ വേദിയായത്.

ചാംപ്യൻസ് ട്രോഫിയിലെ ഹൈബ്രിഡ് മോഡൽ പാകിസ്ഥാൻ ആദ്യം അം​ഗീകരിച്ചിരുന്നില്ല. ഐസിസി ഇടപെട്ടാണ് മത്സരങ്ങൾ ദുബായിലേക്ക് മാറ്റിയത്. എല്ലാ കളികളും ദുബായിൽ കളിച്ച് ഇന്ത്യ കിരീടവും സ്വന്തമാക്കിയിരുന്നു. പിന്നാലെയാണ് പാകിസ്ഥാനും ഹൈബ്രി‍ഡ് ആവശ്യം ഉന്നയിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates