കീവീസിനെതിരെ ഇന്ത്യയ്ക്ക് ബാറ്റിംഗ് ; ധോണി ടീമില്‍

ഇന്ത്യന്‍ നിരയില്‍ മുന്‍ നായകന്‍ എം എസ് ധോണി, മുഹമ്മദ് ഷമി, വിജയ് ശങ്കര്‍ എന്നിവര്‍ തിരിച്ചെത്തി

Last Updated :20 January 2024, 7:55 am IST


വെല്ലിങ്ടണ്‍ : ന്യൂസിലന്‍ഡിനെതിരായ അഞ്ചാമത്തേതും അവസാനത്തേതുമായ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്ത്യന്‍ നിരയില്‍ മുന്‍ നായകന്‍ എം എസ് ധോണി, മുഹമ്മദ് ഷമി, വിജയ് ശങ്കര്‍ എന്നിവര്‍ തിരിച്ചെത്തി.  

ദിനേശ് കാര്‍ത്തിക്, ഖലീല്‍ അഹമ്മദ്, കുല്‍ദീപ് യാദവ് എന്നിവരെയാണ് ഒഴിവാക്കിയത്. പരിക്കുമൂലം ധോണി കഴിഞ്ഞ മല്‍സരങ്ങളില്‍ കളിച്ചിരുന്നില്ല. വിശ്രമം അനുവദിച്ചതിനാല്‍ വിരാട് കോഹ് ലി കളിക്കുന്നില്ല. പകരം രോഹിത് ശര്‍മ്മയാണ് ടീമിനെ നയിക്കുന്നത്. യുവതാരം ശുഭ്മാന്‍ ഗില്ലും ടീമിലുണ്ട്. 

Story image

കീവീസ് നിരയില്‍ ഒരു മാറ്റമുണ്ട്. പരിക്കേറ്റ മാര്‍ട്ടിന്‍ ഗുപ്റ്റിലിന് പകരം കോളിന്‍ മണ്‍റോയെ ടീമില്‍ ഉള്‍പ്പെടുത്തി. ആദ്യ മൂന്ന് മല്‍സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ മല്‍സരത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ച് കീവീസ് ശക്തമായി തിരിച്ചുവന്നിരുന്നു.

Story image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

കീവീസിനെതിരെ ഇന്ത്യയ്ക്ക് ബാറ്റിംഗ് ; ധോണി ടീമില്‍