
ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഡിജിറ്റല്‍ കണ്‍സോള്‍, പുതിയ സ്റ്റൈല്‍; ബജാജ് പള്‍സര്‍ 180 മോഡലിന്റെ 2026 പതിപ്പ് വിപണിയില്‍
പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജ് പള്‍സര്‍ 180 മോഡലിന്റെ 2026 പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചു

മുംബൈ: പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജ് പള്‍സര്‍ 180 മോഡലിന്റെ 2026 പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചു. ബൈക്ക് ആരാധകരുടെ നിരന്തരമായ ആവശ്യത്തെത്തുടര്‍ന്നാണ് ഈ മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ തിരിച്ചെത്തിയതെന്ന് ബജാജ് അറിയിച്ചു.
പുതുമയാര്‍ന്ന സ്റ്റൈല്‍ ആണ് പുതുക്കിയ മോഡലിന്റെ ഏറ്റവും വലിയ ആകര്‍ഷണം. ബൈക്കിന് ലഭിച്ചിരിക്കുന്ന പുതിയ ഗ്രാഫിക്സ് ഇതിന് ഉത്തമ ഉദാഹരണമാണ്. പുതിയ ഗ്രാഫിക്സ് കൂടുതല്‍ മൂര്‍ച്ചയുള്ളതും ആധുനികവുമായ രൂപം നല്കുന്നു. കൂടാതെ മാറ്റു കൂട്ടാന്‍ പുതിയ എല്‍ഇഡി ഹെഡ്ലാമ്പും എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകളും നല്‍കിയിട്ടുണ്ട്.
പുതിയ ബജാജ് പള്‍സര്‍ 180ല്‍ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഡിജിറ്റല്‍ കണ്‍സോള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുവഴി യാത്രക്കാരന് ഫോണ്‍ കോളുകളെയും എസ്എംഎസുകളെയും കുറിച്ചുള്ള വിവരങ്ങള്‍ അപ്പപ്പോള്‍ അറിയാന്‍ സാധിക്കും. 8,500 rpmല്‍ 16.77 bhp കരുത്തും 6,500 rpmല്‍ 15 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 178.61 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍/ഓയില്‍ കൂള്‍ഡ് എന്‍ജിനാണ് ഈ മോട്ടോര്‍സൈക്കിളിന് കരുത്ത് പകരുന്നത്.
WHAT TO READ NEXT

ടൈഗണ്‍ ഫെയ്സ് ലിഫ്റ്റ് ഇന്ത്യന്‍ വിപണിയില്‍, ഫീച്ചറുകള്‍ അറിയാം
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
2026 Bajaj Pulsar 180 launched: top highlights
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



