
രൂപ വീണ്ടും സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍, ഡോളറിനെതിരെ 84 രൂപ 37 പൈസ; ഓഹരി വിപണിയില്‍ കനത്ത ഇടിവ്, സെന്‍സെക്സ് 80,000ല്‍ താഴെ
രൂപയുടെ മൂല്യം വീണ്ടും സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍

മുംബൈ: രൂപയുടെ മൂല്യം വീണ്ടും സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍. ഡോളറിനെതിരെ രാവിലെ തിരിച്ചുകയറിയ രൂപ വ്യാപാരം അവസാനിച്ചപ്പോള്‍ ആറു പൈസയുടെ നഷ്ടത്തോടെ 84.37 എന്ന നിലയിലേക്കാണ് താഴ്ന്നത്. അതായത് ഒരു ഡോളര്‍ വാങ്ങാന്‍ 84.37 രൂപ നല്‍കണം.
ഓഹരി വിപണിയിലെ ഇടിവാണ് രൂപയുടെ മൂല്യത്തില്‍ പ്രതിഫലിച്ചത്. കഴിഞ്ഞ രണ്ടുദിവസം നേട്ടം ഉണ്ടാക്കിയ ഓഹരി വിപണി ഇന്ന് കനത്ത ഇടിവാണ് നേരിട്ടത്. സെന്‍സെക്സ് 800 പോയിന്റ് താഴ്ന്ന് വീണ്ടും 80000ല്‍ താഴെ എത്തി. നിഫ്റ്റിയില്‍ 248 പോയിന്റിന്റെ ഇടിവാണ് ഉണ്ടായത്. ഇരു വിപണികളും ഏകദേശം ഒരു ശതമാനത്തിലേറെയാണ് താഴ്ന്നത്.
ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്ക് തുടരുന്നതാണ് രൂപയുടെ മൂല്യത്തെ സ്വാധീനിക്കുന്നത്. ഓഹരി വിപണിക്ക് പുറമേ അമേരിക്കന്‍ ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും രൂപയുടെ മൂല്യത്തെ ബാധിച്ചു. യുഎസ് കേന്ദ്രബാങ്കിന്റെ പണ വായ്പാ നയ പ്രഖ്യാപനം വരാനിരിക്കുന്നതും വിപണിയെ സ്വാധീനിക്കുന്നുണ്ട്. പലിശനിരക്ക് കുറയ്ക്കുമെന്ന ആശങ്കയില്‍ നിക്ഷേപകര്‍ ഏറെ കരുതലോടെയാണ് വിപണിയില്‍ ഇടപെടുന്നത്. ബുധനാഴ്ച രൂപ 20 പൈസയുടെ നഷ്ടമാണ് നേരിട്ടത്.
ഓഹരി വിപണിയില്‍ ഹിന്‍ഡാല്‍കോ, ശ്രീറാം ഫിനാന്‍സ്, ഗ്രാസിം, ടെക് മഹീന്ദ്ര ഓഹരികള്‍ നഷ്ടം നേരിട്ടപ്പോള്‍ അപ്പോളോ ആശുപത്രി, എസ്ബിഐ, എച്ച്ഡിഎഫ്സി ലൈഫ്, ടിസിഎസ് ഓഹരികള്‍ നേട്ടം ഉണ്ടാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
7200 എംഎഎച്ച് ബാറ്ററി, ട്രിപ്പിള്‍ കാമറ സെറ്റപ്പ്; വിവോ വി80 വിപണിയില്‍

മുസ്ലീം ലീഗിന് മുസ്ലീമല്ലാത്ത ആദ്യത്തെ വൈസ് പ്രസിഡന്റ്; ചരിത്രത്തിലാദ്യം; ആരാണ് ശ്യാം സുന്ദര്‍?

ആരോഗ്യവും ദീർഘായുസ്സും ഉറപ്പാക്കാൻ സമഗ്ര പദ്ധതി; സംസ്ഥാനത്ത് വിദഗ്ദ്ധരെ ഉൾപ്പെടുത്തി പ്രത്യേക ടാസ്ക് ഫോഴ്സ്

ഹാജരാക്കിയത് കാലാവധി കഴിഞ്ഞ ലൈസൻസ്; അശ്വന്ത് കോക്കിന് കുരുക്ക് മുറുകുന്നു

Related News


അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കൂട്ടുമോ?, സെന്‍സെക്സ് 400 പോയിന്റ് കുതിച്ചു; എണ്ണവില 101 ഡോളറിന് മുകളില്‍ തന്നെ

രണ്ടാം ദിവസവും കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്സ് 600 പോയിന്റ് ഇടിഞ്ഞു; രൂപയ്ക്കും നഷ്ടം, എണ്ണവില 107 ഡോളറിന് മുകളില്‍
