സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 200 രൂപ കുറഞ്ഞു

വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുമെന്ന പ്രതീതയാണ് ഇന്നലെ വിപണിയില്‍ കണ്ടത്.

kerala gold price today
സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു; പവന് 200 രൂപ കുറഞ്ഞുSource by : ഫയല്‍
Last Updated :17 May 2024, 10:06 am IST
Edited by :amalkjoy

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. ഇന്നലെ വില ഒറ്റയടിക്ക് 560 രൂപ വര്‍ധിച്ചപ്പോള്‍ ഇന്ന് 200 രൂപ കുറഞ്ഞ് പവന്‍ വില 54,080 രൂപയിലെത്തി. ഗ്രാമിന് 25 രൂപ കുറഞ്ഞു. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 6760 രൂപയാണ്.

വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുമെന്ന പ്രതീതയാണ് ഇന്നലെ വിപണിയില്‍ കണ്ടത്. റെക്കോര്‍ഡ് സൃഷ്ടിച്ച് സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 54,000 കടന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതാണ് സ്വര്‍ണവില തുടര്‍ച്ചയായ ദിനങ്ങളില്‍ വര്‍ധിക്കാന്‍ കാരണം. ഓഹരി വിപണിയില്‍ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളും വിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

കഴിഞ്ഞമാസം 19 നാണ് സ്വര്‍ണവില ആദ്യമായി 54,000 കടന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 54,500 ല്‍ എത്തി. സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡും ഇട്ടു. പിന്നീട് വില കുറഞ്ഞും കൂടിയും നിന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now