
മറൈൻ സ്ട്രക്ച്വർ ഫിറ്റർ ആൻഡ് ഫാബ്രിക്കേറ്റർ കോഴ്സ് പഠിക്കാൻ അവസരം
വിദ്യാർത്ഥികൾക്ക് കപ്പലിന്റെ ഹൾ-ഫിറ്റിംഗ്, ഹൾ-വെൽഡിംഗ്, സ്ട്രക്ചറൽ ഫിറ്റിംഗ് എന്നിവയിൽ പരിശീലനം നൽകുകയാണ് കോഴ്സിന്റെ ലക്ഷ്യം. ലേഔട്ട്, അലൈൻമെന്റ്, ഫിറ്റ്-അപ്പ് ജോലികൾക്കായുള്ള പ്രായോഗിക പരിശീലനവും ലഭിക്കും.
വിഴിഞ്ഞം അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കും കൊച്ചിൻ ഷിപ്പ് യാർഡും ചേർന്ന നടത്തുന്ന മറൈൻ സ്ട്രക്ച്വർ ഫിറ്റർ ആൻഡ് ഫാബ്രിക്കേറ്റർ കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 2023 ലോ അതിന് ശേഷമോ വെൽഡർ,ഫിറ്റർ,ഷീറ്റ് മെറ്റൽ തുടങ്ങിയ കോഴ്സുകളിൽ ഐ ടി ഐ പാസായവർക്കാണ് അവസരം.
വിദ്യാർത്ഥികൾക്ക് കപ്പലിന്റെ ഹൾ-ഫിറ്റിംഗ്, ഹൾ-വെൽഡിംഗ്, സ്ട്രക്ചറൽ ഫിറ്റിംഗ് എന്നിവയിൽ പരിശീലനം നൽകുകയാണ് കോഴ്സിന്റെ ലക്ഷ്യം. ലേഔട്ട്, അലൈൻമെന്റ്, ഫിറ്റ്-അപ്പ് ജോലികൾക്കായുള്ള പ്രായോഗിക പരിശീലനവും ലഭിക്കും.
ആറ് മാസമാണ് കോഴ്സിന്റെ കാലാവധി. ആദ്യത്തെ രണ്ട് മാസം വട്ടിയൂർക്കാവ് പോളിടെക്‌നിക്കിലും അതിനുശേഷമുള്ള നാല് മാസം കൊച്ചിൻ ഷിപ്പ് യാഡിലും ആയിരിക്കും ക്ലാസുകളും ട്രെയിനിങ്ങും. 15000 രൂപയാണ് കോഴ്സ് ഫീ. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 15. കൂടുതൽ വിവരങ്ങൾക്ക് https://asapkerala.gov.in/course/marine-structural-fitter/ സന്ദർശിക്കുക
News Now
Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി
'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം

കോൺഗ്രസ് നേതാവ് ബിആർഎം ഷെഫീറിന്റെ ഭാര്യയ്ക്ക് സീമാറ്റിൽ കരാർ നിയമനം; അപേക്ഷ ക്ഷണിച്ചില്ലെന്ന് പരാതി; ഡിവൈഎഫ്ഐ ഉപരോധം

'ലാലേട്ടനൊപ്പമുള്ള കോമഡി സീൻ, അത് വൻ സംഭവം ആയി മാറിയേനേ, പക്ഷേ...'; 'തേന്മാവിന് കൊമ്പത്തി'നെക്കുറിച്ച് സോണിയ

Summary
Education news: Admissions Open for Marine Structure Fitter & Fabricator Course by Vizhinjam ASAP and Cochin Shipyard.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



