
ചിത്തരഞ്ജൻ ലോക്കോമോട്ടീവിൽ കായിക താരങ്ങൾക്ക് അവസരം; 25 ഒഴിവുകൾ
.വിവിധ കായിക ഇനങ്ങളിൽ മികവ് തെളിയിച്ചവർക്ക് ആണ് അവസരം. ലെവൽ 5/4, ലെവൽ 2, ലെവൽ 1 എന്നീ വിഭാഗങ്ങളിൽ ആയി അകെ 25 ഒഴിവുകളാണ് ഉള്ളത്.
ഇന്ത്യൻ റെയിൽവേയുടെ കീഴിലുള്ള ചിത്തരഞ്ജൻ ലോക്കോമോട്ടീവ് വർക്സ് (CLW) സ്പോർട്സ് ക്വാട്ടയിൽ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. വിവിധ കായിക ഇനങ്ങളിൽ മികവ് തെളിയിച്ചവർക്ക് ആണ് അവസരം. ലെവൽ 5/4, ലെവൽ 2, ലെവൽ 1 എന്നീ വിഭാഗങ്ങളിൽ ആയി അകെ 25 ഒഴിവുകളാണ് ഉള്ളത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 20.
സ്പോർട്സ് ഇനങ്ങളും ഒഴിവുകളും
ആർച്ചറി- 4 ഒഴിവുകൾ
ബാഡ്മിന്റൺ – 4 ഒഴിവുകൾ
ബാസ്കറ്റ്ബോൾ – 7 ഒഴിവുകൾ
ഗോൾഫ് – 1 ഒഴിവ്
ഫുട്ബോൾ- 3 ഒഴിവുകൾ
ജിംനാസ്റ്റിക്സ് – 3 ഒഴിവുകൾ
നീന്തൽ – 2 ഒഴിവുകൾ
ഷൂട്ടിംഗ് – 1 ഒഴിവ്
WHAT TO READ NEXT

ഇന്ത്യൻ കോഫി ഹൗസിൽ ജോലി നേടാം; 600 ഒഴിവുകൾ
യോഗ്യത
ലെവൽ 5/4 തസ്തികകളിലേക്ക് അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഏതെങ്കിലും വിഷയത്തിലെ ബിരുദമാണ് യോഗ്യത. ലെവൽ 2 തസ്തികകൾക്ക് പ്ലസ് ടു/12-ാം ക്ലാസ് യോഗ്യത ആവശ്യമാണ്. ലെവൽ 1 തസ്തികകൾക്ക് പത്താം ക്ലാസ്, ഐടിഐ അല്ലെങ്കിൽ NCVTയുടെ നാഷണൽ അപ്രന്റിസ്ഷിപ്പ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് അപേക്ഷിക്കാം.
പ്രായപരിധി: 2026 ജനുവരി ഒന്നിന് 18നും 25നും ഇടയിൽ പ്രായമുള്ളവരായിരിക്കണം.
കായിക യോഗ്യത: 2024 ഏപ്രിൽ ഒന്നിന് ശേഷമുള്ള കായിക നേട്ടങ്ങളാണ് പരിഗണിക്കുക. തസ്തികയുടെ ലെവലിനനുസരിച്ച് ദേശീയ, അന്തർദേശീയ മത്സരങ്ങളിലെ പ്രകടനമാണ് പ്രധാന മാനദണ്ഡം.
അപേക്ഷാ ഫീസ്: എസ്‌സി, എസ്ടി, വിമുക്തഭടന്മാർ, PwBD, വനിതകൾ, ന്യൂനപക്ഷ വിഭാഗങ്ങൾ, സാമ്പത്തികമായി പിന്നാക്ക വിഭാഗങ്ങൾ എന്നിവർക്ക് 250 രൂപ. മറ്റ് ഉദ്യോഗാർഥികൾക്ക് 500 രൂപ. IPO/ബാങ്ക് ഡിമാൻഡ് ഡ്രാഫ്റ്റ് മുഖേനയാണ് ഫീസ് അടയ്ക്കേണ്ടത്.
അപേക്ഷിക്കേണ്ട വിധം: നിശ്ചിത മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് തപാൽ മുഖേനയോ CLW ഓഫീസിലെ ഡ്രോപ്പ് ബോക്സ് വഴിയോ സമർപ്പിക്കണം. അപേക്ഷകൾ ലഭിക്കേണ്ട വിലാസം: Chief Personnel Officer, Administrative Building, Chittaranjan Locomotive Works, P.O. Chittaranjan, District Paschim Bardhaman, West Bengal – 713331
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
WHAT TO READ NEXT

സമയമായി... റെയിൽവേയിലെ 6,777 അപ്രന്റിസ് ഒഴിവിലേക്ക് അപേക്ഷിക്കാം
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
CLW Sports Quota Recruitment 25 Vacancies for Sportspersons.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates








