
എത്തിഹാദ് എയർവേയ്‌സിൽ നഴ്സ് ഒഴിവുകൾ; ഇന്ത്യയിൽ നിന്ന് അപേക്ഷിക്കാം
ബി.എസ്.സി നഴ്‌സിങ് അല്ലെങ്കിൽ ഡിപ്ലോമ ഇൻ നഴ്‌സിങ് യോഗ്യതയുള്ള രജിസ്റ്റേഡ് നഴ്‌സുമാർക്ക് അപേക്ഷിക്കാം.

യു.എ.ഇയുടെ ദേശീയ വിമാനക്കമ്പനിയായ എത്തിഹാദ് എയർവേയ്‌സ് നഴ്‌സ് തസ്തികയിൽ നിയമനം നടത്തുന്നു. അബുദാബിയിലെ മെഡിക്കൽ സെന്റലേക്കാണ് നിയമനം. ബന്ധപ്പെട്ട യോഗ്യതയുള്ളവർക്ക് ഓൺലൈൻ ആയി അപേക്ഷകൾ സമർപ്പിക്കാം.
യോഗ്യത
ബി.എസ്.സി നഴ്‌സിങ് അല്ലെങ്കിൽ ഡിപ്ലോമ ഇൻ നഴ്‌സിങ് യോഗ്യതയുള്ള രജിസ്റ്റേഡ് നഴ്‌സുമാർക്ക് അപേക്ഷിക്കാം.
രജിസ്റ്റേഡ് നഴ്‌സായി കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം വേണം.
യു.എ.ഇയിലെ DOH/DHA നഴ്‌സിങ് ലൈസൻസ് ഉണ്ടായിരിക്കണം.
ഒക്യുപേഷണൽ, ഏവിയേഷൻ നഴ്‌സിങ് പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.
ക്രോണിക് ഡിസീസ് മാനേജ്മെന്റ് സേവനങ്ങളിൽ കുറഞ്ഞത് രണ്ട് വർഷത്തെ പരിചയം വേണം.
സാധുവായ BLS സർട്ടിഫിക്കറ്റും എമർജൻസി ഫസ്റ്റ് റെസ്‌പോണ്ടർ രജിസ്ട്രേഷനും ആവശ്യമാണ്.
ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യവും കംപ്യുട്ടർ പരിജ്ഞാനവും വേണം.
പ്രധാന ചുമതലകൾ
ഏവിയേഷൻ, ഒക്യുപേഷണൽ ഹെൽത്ത് വിഭാഗങ്ങളിലെ ജീവനക്കാരുടെ മെഡിക്കൽ ഫിറ്റ്നസ് പരിശോധനകൾക്കും ജനറൽ കൺസൾട്ടേഷനുകൾക്കും ഡോക്ടറെ സഹായിക്കുക.
രക്തസമ്മർദം, പൾസ്, കാഴ്ച പരിശോധന, ECG, കേൾവി പരിശോധന, ടിമ്പാനോമെട്രി, സ്പൈറോമെട്രി, ഉയരം, ഭാരം, BMI, വാക്സിനേഷൻ തുടങ്ങിയ പരിശോധനകൾ നടത്തുക.
രോഗികളുടെ മെഡിക്കൽ രേഖകൾ കൃത്യമായും രഹസ്യസ്വഭാവം പാലിച്ചും തയ്യാറാക്കുകയും പരിപാലിക്കുകയും ചെയ്യുക.
ഫ്ലൈറ്റ് ക്രൂ, ക്യാബിൻ ക്രൂ എന്നിവരുടെ മെഡിക്കൽ പരിശോധനാ രേഖകളിൽ വാക്സിനേഷൻ വിവരങ്ങൾ, അസുഖവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ, ആൽക്കഹോൾ-ഡ്രഗ് പരിശോധനാ രേഖകൾ എന്നിവ പൂർണമാണെന്ന് ഉറപ്പാക്കുക.
ആരോഗ്യ ബോധവത്കരണ ക്ലാസുകൾ, ഫോറങ്ങൾ, പരിപാടികൾ, ക്യാമ്പയിനുകൾ തുടങ്ങിയ EAMC-യുടെ വിവിധ ആരോഗ്യ പരിപാടികളിൽ പങ്കെടുക്കുക.
DOH, GCAA, OSHAD തുടങ്ങിയ അധികൃതരുടെ മാനദണ്ഡങ്ങൾ അനുസരിച്ച് നഴ്‌സിങ് നയങ്ങളും നടപടിക്രമങ്ങളും വികസിപ്പിക്കുകയും അവലോകനം ചെയ്യുകയും ചെയ്യുക.
WHAT TO READ NEXT

എസ്ബിഐയിൽ 9124 ഒഴിവുകൾ; ഡിഗ്രി യോഗ്യത, അവസാന തീയതി ഓഗസ്റ്റ് 31
ഡ്യൂട്ടി സമയത്ത് സംഭവിക്കുന്ന ഏതെങ്കിലും അപാകതകൾ, സംഭവങ്ങൾ അല്ലെങ്കിൽ വ്യതിയാനങ്ങൾ സംബന്ധിച്ച് Incident Report/OVR റിപ്പോർട്ട് സമർപ്പിക്കുക.
അടിയന്തര മരുന്നുകൾ, ക്രാഷ് കാർട്ട്, മറ്റ് മെഡിക്കൽ സാമഗ്രികൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കുന്നതിനായി ദൈനംദിന, പരിശോധനകൾ നടത്തുക.
അപേക്ഷകൾ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
WHAT TO READ NEXT

നഴ്‌സിങ് കഴിഞ്ഞോ? 2,218 ഒഴിവുകൾ; കേന്ദ്ര സർക്കാർ ജോലി നേടാം
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
Etihad Airways Recruitment 2026 Nurses Wanted for Abu Dhabi Medical Centre
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates










