
ആർ.സി.സിയിൽ റേഡിയോളജിസ്റ്റ്, പ്ലാസ്റ്റിക് സർജൻ ഒഴിവുകൾ; മേജർ പ്രൊസീജറിന് 8,000 രൂപ വേതനം!
ബന്ധപ്പെട്ട വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയം ഉള്ളവർക്കും അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 22.

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ (RCC) ഹോണററി / കൺസൾട്ടന്റ് തസ്തികയിൽ നിയമനം നടത്തുന്നു. ഇന്റർവെൻഷണൽ റേഡിയോളജിസ്റ്റ്, പ്ലാസ്റ്റിക് സർജൻ വിഭാഗത്തിലാണ് ഒഴിവുകൾ ഉള്ളത്. ബന്ധപ്പെട്ട വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയം ഉള്ളവർക്കും അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 22.
1. ഇന്റർവെൻഷണൽ റേഡിയോളജിസ്റ്റ്
യോഗ്യത: DM ഇൻ ഇന്റർവെൻഷണൽ റേഡിയോളജി അല്ലെങ്കിൽ ഫെലോഷിപ്പ് ഇൻ ഇന്റർവെൻഷണൽ റേഡിയോളജി.
വേതനം: ഓരോ മേജർ പ്രൊസീജറിനും 8,000 രൂപ കൂടാതെ ഓരോ മൈനർ പ്രൊസീജറിനും 4,000 രൂപ വീതം.
2. പ്ലാസ്റ്റിക് സർജൻ
യോഗ്യത:
പ്ലാസ്റ്റിക് സർജറിയിൽ MCh / DNB.
മൈക്രോവാസ്കുലർ സർജറികളിൽ (Microvascular Surgeries) പ്രത്യേക പരിശീലനമോ പ്രവൃത്തിപരിചയമോ ഉണ്ടായിരിക്കണം.
ഓങ്കോളജി അനുബന്ധ പുനർനിർമ്മാണ പ്രക്രിയകളിൽ (Oncology related reconstructive procedures) നാട്ടിലോ വിദേശത്തോ ഉള്ള പ്രശസ്തമായ സെന്ററിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ പരിശീലനം നേടിയിരിക്കണം.
വേതനം: ഓരോ മേജർ കേസിനും 8,000 രൂപ വീതം.
WHAT TO READ NEXT

നഴ്സിങ് കഴിഞ്ഞോ? 2,218 ഒഴിവുകൾ; കേന്ദ്ര സർക്കാർ ജോലി നേടാം
അപേക്ഷിക്കേണ്ട വിധം
വെള്ളക്കടലാസിൽ തയ്യാറാക്കിയ വിശദമായ ബയോഡാറ്റയോടൊപ്പം (Bio-data) അപേക്ഷ സമർപ്പിക്കണം. ബയോഡാറ്റയിൽ ഫോൺ നമ്പർ, ഇമെയിൽ ഐഡി എന്നിവ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
അപേക്ഷയോടൊപ്പം സമീപകാലത്ത് എടുത്ത പാസ്‌പോർട്ട് സൈസ് ഫോട്ടോ, യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ട്രാവൻകൂർ-കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ ഉൾപ്പെടുത്തണം. അപേക്ഷ അയക്കുന്ന കവറിന് മുകളിൽ ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കുന്നത് എന്ന് വ്യക്തമായി എഴുതേണ്ടതാണ്.
WHAT TO READ NEXT

സർക്കാർ സിവിൽ സർവീസ് അക്കാദമികളിൽ കോ-ഓർഡിനേറ്റർ ഒഴിവുകൾ; പിജി യോഗ്യത
അപേക്ഷ അയക്കേണ്ട വിലാസം
THE DIRECTOR
POST BOX NO. 2417
REGIONAL CANCER CENTRE
MEDICAL COLLEGE P.O
THIRUVANANTHAPURAM - 695 011
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക
WHAT TO READ NEXT
എച്ച്.എൽ.എൽ ലൈഫ്കെയർ ലിമിറ്റഡിൽ 30 ഒഴിവുകൾ; തിരുവനന്തപുരത്ത് നിയമനം
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Regional Cancer Centre Recruitment Apply for Interventional Radiologist, Plastic Surgeon Posts.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





