
FACT Recruitment 2026: ഫാക്ടിൽ എഞ്ചിനീയർമാർക്ക് അവസരം; 34 വിഭാഗങ്ങളിൽ ഒഴിവുകൾ, മികച്ച ശമ്പളം, അവസാന തീയതി മെയ് 21
ഡിപ്ലോമ, ബി.ഇ/ബി.ടെക് യോഗ്യതയും ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തി പരിചയവും ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. 3

പൊതുമേഖലാ സ്ഥാപനമായ ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ് (FACT) വിവിധ എൻജിനീയറിങ് തസ്തികകളിൽ നിയമനം നടത്തുന്നു. കെമിക്കൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ, സിവിൽ തുടങ്ങി വിവിധ എൻജിനീയറിങ് വിഭാഗങ്ങളിലായി അവസരങ്ങളുണ്ട്.
ഡിപ്ലോമ, ബി.ഇ/ബി.ടെക് യോഗ്യതയും ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തി പരിചയവും ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. 34 വിഭാഗങ്ങളിൽ ഒഴിവുകൾ ഉണ്ട്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 21.
ഒഴിവ് റിപ്പോർട്ട് ചെയ്തിരിക്കുന്ന വിഭാഗങ്ങൾ
ഡ്രാഫ്റ്റ്സ്മാൻ (കെമിക്കൽ)
ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ – പൈപ്പിംഗ്)
ഡ്രാഫ്റ്റ്സ്മാൻ (ഇലക്ട്രിക്കൽ)
ഡ്രാഫ്റ്റ്സ്മാൻ (ഇൻസ്ട്രുമെന്റേഷൻ)
ഡ്രാഫ്റ്റ്സ്മാൻ (സിവിൽ)
സീനിയർ ഡ്രാഫ്റ്റ്സ്മാൻ (സിവിൽ)
എൻജിനീയർ ഡിസൈൻ (പ്രോസസ്)
എൻജിനീയർ (ഡിസൈൻ പൈപ്പിംഗ്)
എൻജിനീയർ (ഡിസൈൻ – മെക്കാനിക്കൽ)
എൻജിനീയർ ഡിസൈൻ (ഇലക്ട്രിക്കൽ)
എൻജിനീയർ ഡിസൈൻ (ഇൻസ്ട്രുമെന്റേഷൻ)
എൻജിനീയർ ഡിസൈൻ (സിവിൽ)
എൻജിനീയർ എസ്റ്റിമേഷൻ (സിവിൽ)
ഡെപ്യൂട്ടി മാനേജർ ഡിസൈൻ (പ്രോസസ്)
ഡെപ്യൂട്ടി മാനേജർ (ഡിസൈൻ പൈപ്പിംഗ്)
ഡെപ്യൂട്ടി മാനേജർ (ഡിസൈൻ – മെക്കാനിക്കൽ)
ഡെപ്യൂട്ടി മാനേജർ ഡിസൈൻ (ഇലക്ട്രിക്കൽ)
ഡെപ്യൂട്ടി മാനേജർ ഡിസൈൻ (ഇൻസ്ട്രുമെന്റേഷൻ)
ഡെപ്യൂട്ടി മാനേജർ ഡിസൈൻ (സിവിൽ)
ഡെപ്യൂട്ടി മാനേജർ എസ്റ്റിമേഷൻ (സിവിൽ)
സീനിയർ മാനേജർ ഡിസൈൻ (പ്രോസസ്)
സീനിയർ മാനേജർ (ഡിസൈൻ പൈപ്പിംഗ്)
സീനിയർ മാനേജർ (ഡിസൈൻ – മെക്കാനിക്കൽ)
സീനിയർ മാനേജർ ഡിസൈൻ (ഇലക്ട്രിക്കൽ)
സീനിയർ മാനേജർ ഡിസൈൻ (ഇൻസ്ട്രുമെന്റേഷൻ)
സീനിയർ മാനേജർ ഡിസൈൻ (സിവിൽ)
സീനിയർ മാനേജർ എസ്റ്റിമേഷൻ (സിവിൽ)
അസിസ്റ്റന്റ് ജനറൽ മാനേജർ ഡിസൈൻ (പ്രോസസ്)
അസിസ്റ്റന്റ് ജനറൽ മാനേജർ (ഡിസൈൻ പൈപ്പിംഗ്)
അസിസ്റ്റന്റ് ജനറൽ മാനേജർ (ഡിസൈൻ – മെക്കാനിക്കൽ)
അസിസ്റ്റന്റ് ജനറൽ മാനേജർ ഡിസൈൻ (ഇലക്ട്രിക്കൽ)
അസിസ്റ്റന്റ് ജനറൽ മാനേജർ ഡിസൈൻ (ഇൻസ്ട്രുമെന്റേഷൻ)
അസിസ്റ്റന്റ് ജനറൽ മാനേജർ ഡിസൈൻ (സിവിൽ)
അസിസ്റ്റന്റ് ജനറൽ മാനേജർ എസ്റ്റിമേഷൻ (സിവിൽ)
ഡിപ്ലോമ മുതൽ ബി.ഇ/ബി.ടെക് വരെ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. കെമിക്കൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ, സിവിൽ, ആർകിടെക്ചർ, പെട്രോകെമിക്കൽ, പോളിമർ ടെക്നോളജി തുടങ്ങിയ എൻജിനീയറിങ് വിഭാഗങ്ങളിലാണ് അവസരങ്ങൾ. ബന്ധപ്പെട്ട മേഖലയിൽ 1 വർഷം മുതൽ 15 വർഷം വരെ പ്രവൃത്തി പരിചയം ആവശ്യമാണ്.
ശമ്പളം
• ഡ്രാഫ്റ്റ്സ്മാൻ – 25,750 മുതൽ 36,770 രൂപ വരെ
• സീനിയർ ഡ്രാഫ്റ്റ്സ്മാൻ – 31,700 മുതൽ 42,660 രൂപ വരെ
• എൻജിനീയർ ഡിസൈൻ / എസ്റ്റിമേഷൻ – 35,520 മുതൽ 47,120 രൂപവരെ
• ഡെപ്യൂട്ടി മാനേജർ – 40,000 മുതൽ 50,000 രൂപ വരെ
• സീനിയർ മാനേജർ – 43,720 മുതൽ 57,980 രൂപ വരെ
• അസിസ്റ്റന്റ് ജനറൽ മാനേജർ – 49,240 മുതൽ 67,240 രൂപ വരെ
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
News Now
വീണ്ടും ന്യൂനമര്‍ദ്ദം, ബുധനാഴ്ച വരെ മഴ; ഇന്ന് നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മലബന്ധം അലട്ടുന്നുണ്ടോ? ഡയറ്റിൽ ഉൾപ്പെടുത്താം ഈ പഴം
കൈ നിറയെ പണം; ട്രഷറി ഡെപ്പോസിറ്റ് എഫ്ഡി ലാഡറിങ് പ്ലസ് എസ്ഐപി സ്ട്രാറ്റജി

ഡല്‍ഹിയില്‍ പൊലീസ് രാജ്; പിണറായി, അഭിജീത് ദീപ്കെ...നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍; സംഘര്‍ഷഭരിതം രാജ്യതലസ്ഥാനം

Summary
FACT Recruitment 2026 Apply for Engineering Posts Before May 21.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates









