ടെക്നിക്കൽ അസിസ്റ്റന്റ്, സയന്റിഫിക് അസിസ്റ്റന്റ്, ലൈബ്രറി അസിസ്റ്റന്റ് , നഴ്സ് , ഡ്രാഫ്റ്റ്സ്മാൻ, ഫയർമാൻ, ഡ്രൈവർ, മൾട്ടി ടാസ്‌കിങ് സ്റ്റാഫ് (എംടിഎസ്) തസ്തികകളിലാണ് നിയമനം.

ISRO Recruitment 2026
ISRO SDSC SHAR Recruitment 2026 97 Vacancies for 10th Pass ITI Diploma and Graduates Apply by November 9.Source by : ISRO/X
Last Updated :20 October 2026, 11:17 am IST
Guest Author :Joice Daniel

News Now

ഐ.എസ്.ആർ. ഒയുടെ കീഴിലുള്ള സതീഷ് ധവാൻ സ്പേസ് സെന്റർ (SDSC SHAR) വിവിധ തസ്തികകളിലായി 97 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ടെക്നിക്കൽ അസിസ്റ്റന്റ്, സയന്റിഫിക് അസിസ്റ്റന്റ്, ലൈബ്രറി അസിസ്റ്റന്റ് , നഴ്സ് , ഡ്രാഫ്റ്റ്സ്മാൻ, ഫയർമാൻ, ഡ്രൈവർ, മൾട്ടി ടാസ്‌കിങ് സ്റ്റാഫ് (എംടിഎസ്) തസ്തികകളിലാണ് നിയമനം. പത്താം ക്ലാസ്, ഐടിഐ, ഡിപ്ലോമ, ബിരുദം, നഴ്സിങ് തുടങ്ങിയ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 9.

ഒഴിവുകൾ

  • ടെക്നിക്കൽ അസിസ്റ്റന്റ് – 14

  • സയന്റിഫിക് അസിസ്റ്റന്റ് – 3

  • ലൈബ്രറി അസിസ്റ്റന്റ് എ – 3

  • നഴ്സ് ബി – 3

  • ടെക്നീഷ്യൻ ബി – 43

  • ഡ്രാഫ്റ്റ്സ്മാൻ ബി – 1

  • ഫയർമാൻ എ – 2

  • ലൈറ്റ് വെഹിക്കിൾ ഡ്രൈവർ എ (SDSC SHAR) – 1

  • ഹെവി വെഹിക്കിൾ ഡ്രൈവർ എ – 7

  • മൾട്ടി ടാസ്‌കിങ് സ്റ്റാഫ് (എംടിഎസ്) – 16

  • ലൈറ്റ് വെഹിക്കിൾ ഡ്രൈവർ എ (ADRIN) – 4

വിദ്യാഭ്യാസ യോഗ്യത

ടെക്നിക്കൽ അസിസ്റ്റന്റ്: ബന്ധപ്പെട്ട എഞ്ചിനീയറിങ് വിഭാഗത്തിൽ അംഗീകൃത സ്ഥാപനത്തിൽനിന്ന് കുറഞ്ഞത് മൂന്നുവർഷത്തെ ഫസ്റ്റ് ക്ലാസ് ഡിപ്ലോമ.

സയന്റിഫിക് അസിസ്റ്റന്റ്: ഫിസിക്സ് പ്രധാന വിഷയമായും മാത്‌സ്, കെമിസ്ട്രി അനുബന്ധ വിഷയങ്ങളായുമുള്ള ഫസ്റ്റ് ക്ലാസ് ബി.എസ്‌സി. ഫോട്ടോഗ്രഫി/സിനിമാറ്റോഗ്രഫി വിഭാഗത്തിൽ ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസ് ബിരുദവും ആവശ്യമാണ്.

ലൈബ്രറി അസിസ്റ്റന്റ് എ: ഫസ്റ്റ് ക്ലാസ് ബിരുദവും ലൈബ്രറി സയൻസ് അല്ലെങ്കിൽ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ഫസ്റ്റ് ക്ലാസ് ബിരുദാനന്തര ബിരുദവും.

കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA

നഴ്സ് ബി: അംഗീകൃത സ്ഥാപനത്തിൽനിന്നുള്ള കുറഞ്ഞത് മൂന്നുവർഷത്തെ ഫസ്റ്റ് ക്ലാസ് നഴ്സിങ് ഡിപ്ലോമയും ബന്ധപ്പെട്ട സ്റ്റേറ്റ് നഴ്സിങ് കൗൺസിൽ രജിസ്ട്രേഷനും.

ടെക്നീഷ്യൻ ബി: പത്താം ക്ലാസ് വിജയവും വിജ്ഞാപനത്തിൽ നിർദേശിച്ച ട്രേഡിൽ എൻസിവിടി അംഗീകൃത ഐടിഐ/എൻടിസി/എൻഎസി യോഗ്യതയും.

ഡ്രാഫ്റ്റ്സ്മാൻ ബി: പത്താം ക്ലാസ് വിജയവും ഡ്രാഫ്റ്റ്സ്മാൻ (സിവിൽ) ട്രേഡിൽ എൻസിവിടി അംഗീകൃത ഐടിഐ/എൻടിസി/എൻഎസി യോഗ്യതയും.

ഫയർമാൻ എ: പത്താം ക്ലാസ് വിജയവും നിർദേശിച്ച ശാരീരിക ക്ഷമതയും എൻഡുറൻസ് ടെസ്റ്റും.

ലൈറ്റ് വെഹിക്കിൾ ഡ്രൈവർ എ: പത്താം ക്ലാസ് വിജയവും കുറഞ്ഞത് മൂന്നുവർഷത്തെ ലൈറ്റ് വെഹിക്കിൾ ഡ്രൈവിങ് പരിചയവും സാധുവായ ഡ്രൈവിങ് ലൈസൻസും.

ഹെവി വെഹിക്കിൾ ഡ്രൈവർ എ: പത്താം ക്ലാസ് വിജയവും അഞ്ചുവർഷത്തെ ഡ്രൈവിങ് പരിചയവും അതിൽ കുറഞ്ഞത് മൂന്നുവർഷത്തെ ഹെവി വെഹിക്കിൾ ഡ്രൈവിങ് പരിചയവും സാധുവായ ഹെവി വെഹിക്കിൾ ലൈസൻസും. വിജ്ഞാപനത്തിൽ നിർദേശിച്ചിടത്ത് പബ്ലിക് സർവീസ് ബാഡ്ജും ആവശ്യമാണ്.

എംടിഎസ്: പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത.

പ്രായപരിധി

2026 നവംബർ 9 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. മിക്ക തസ്തികകൾക്കും 18 മുതൽ 35 വയസ്സുവരെയാണ് പ്രായപരിധി. ഫയർമാൻ എ, എംടിഎസ് തസ്തികകൾക്ക് 18 മുതൽ 25 വയസ്സുവരെയാണ് പ്രായപരിധി. അർഹരായ വിഭാഗങ്ങൾക്കും കേന്ദ്ര സർക്കാർ ചട്ടങ്ങൾ പ്രകാരം പ്രായപരിധിയിൽ ഇളവുകൾ ലഭിക്കും.

തിരഞ്ഞെടുപ്പ്

തസ്തികകൾക്കനുസരിച്ച് എഴുത്തുപരീക്ഷ, സ്കിൽ ടെസ്റ്റ്, ശാരീരിക ക്ഷമതാ പരീക്ഷ, മെഡിക്കൽ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഫയർമാൻ തസ്തികയ്ക്ക് എഴുത്തുപരീക്ഷയ്ക്കു പുറമേ ശാരീരിക ക്ഷമതാ പരീക്ഷയും വിശദമായ മെഡിക്കൽ പരിശോധനയും ഉണ്ടായിരിക്കും. ഡ്രൈവർ തസ്തികകൾക്ക് ഡ്രൈവിങ് സ്കിൽ ടെസ്റ്റും ആവശ്യമാണ്. എംടിഎസ് തസ്തികയിൽ എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

അപേക്ഷകൾ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും വിജ്ഞാപനം സന്ദർശിക്കുക.

Summary

ISRO SDSC SHAR Recruitment 2026 97 Vacancies for 10th Pass ITI Diploma and Graduates Apply by November 9.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics