
PSC 2026: ഭൂവിനിയോഗ വകുപ്പിൽ ഒഴിവുകൾ, ജിയോളജിക്കൽ അസിസ്റ്റന്റ് ആകാം, അവസാന തീയതി ഓഗസ്റ്റ് 5
യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2026 ഓഗസ്റ്റ് 5 വരെ കേരള പി.എസ്.സി.യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം.

ഭൂവിനിയോഗ വകുപ്പിൽ ജിയോളജിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്താനുള്ള വിജ്ഞാപനം കേരള പബ്ലിക് സർവീസ് കമ്മീഷൻ (Kerala PSC) പുറത്തിറക്കി. ആകെ 6 ഒഴിവുകളാണുള്ളത്. ബന്ധപ്പെട്ട വിഷയത്തിൽ പി ജി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2026 ഓഗസ്റ്റ് 5 വരെ കേരള പി.എസ്.സി.യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം.
പ്രധാന വിവരങ്ങൾ
വകുപ്പ്: ഭൂവിനിയോഗ വകുപ്പ്
തസ്തിക: ജിയോളജിക്കൽ അസിസ്റ്റന്റ്
കാറ്റഗറി നമ്പർ: 046/2026
ഒഴിവുകൾ: 6
ശമ്പളം: ₹43,400 – ₹91,200
നിയമന രീതി: നേരിട്ടുള്ള നിയമനം
അപേക്ഷ സമർപ്പിക്കേണ്ട രീതി: ഓൺലൈൻ (One Time Registration മുഖേന)
അപേക്ഷിക്കാനുള്ള അവസാന തീയതി: 2026 ഓഗസ്റ്റ് 5
WHAT TO READ NEXT

PSC: ഡിപ്ലോമ യോഗ്യതയുണ്ടോ? വിദ്യാഭ്യാസ വകുപ്പിൽ ഇൻസ്ട്രക്ടർ ആകാം
പ്രായപരിധി
18 മുതൽ 40 വയസ് വരെ
1986 ജനുവരി 2-നും 2008 ജനുവരി 1-നും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവർക്ക് അപേക്ഷിക്കാം.
പട്ടികജാതി, പട്ടികവർഗം, മറ്റ് പിന്നാക്ക വിഭാഗങ്ങൾ എന്നിവർക്ക് സർക്കാർ ചട്ടപ്രകാരമുള്ള പ്രായ ഇളവ് ലഭിക്കും.
വിദ്യാഭ്യാസ യോഗ്യത
UGC അംഗീകൃത സർവകലാശാലയിൽ നിന്നോ, ഭാരത സർക്കാർ സ്ഥാപിച്ച നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ, കേരള സർക്കാർ സ്ഥാപിച്ച സ്ഥാപനത്തിൽ നിന്നോ നേടിയ ജിയോളജി അല്ലെങ്കിൽ മറൈൻ ജിയോളജി വിഷയത്തിലുള്ള ബിരുദാനന്തര ബിരുദം (Post Graduate Degree) അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണ
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർഥികൾ ആദ്യം കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഒറ്റത്തവണ രജിസ്ട്രേഷൻ (ഒ.ടി.ആർ.) വഴി രജിസ്റ്റർ ചെയ്തിരിക്കണം. നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് വെബ്സൈറ്റിൽ പ്രവേശിച്ച ശേഷം ബന്ധപ്പെട്ട തസ്തിക തെരഞ്ഞെടുത്ത് അപേക്ഷ സമർപ്പിക്കാം.
WHAT TO READ NEXT

കുടുംബശ്രീ വനിതകൾക്ക് ബ്രോയിലർ ഫാം തുടങ്ങാം; അപേക്ഷ ക്ഷണിച്ചു
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Kerala PSC Recruitment 2026 Apply for 6 Geological Assistant Posts
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates








