
മലബാർ കാൻസർ സെന്ററിൽ അവസരം; മാസ്റ്റർ ബിരുദം യോഗ്യത, ശമ്പളം 32,000 രൂപ, അവസാന തീയതി മെയ് 20
അപേക്ഷകൾ മെയ് 20 വരെ സമർപ്പിക്കാം.

മലബാർ കാൻസർ സെന്റർ സോഷ്യൽ വർക്കർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാന്തര ബിരുദമാണ് യോഗ്യത. അകെ നാല് ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അപേക്ഷകൾ മെയ് 20 വരെ സമർപ്പിക്കാം.
തസ്തിക: സോഷ്യൽ വർക്കർ
ഒഴിവുകളുടെ എണ്ണം: 04
പ്രതിമാസ ശമ്പളം: 32,000 രൂപ
യോഗ്യതകൾ
അംഗീകൃത സർവ്വകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ഉള്ള മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് (MSW).
കമ്പ്യൂട്ടർ ഓപ്പറേഷൻസിൽ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.
പ്രായപരിധി 40 വയസ്സിൽ താഴെ ആയിരിക്കണം
നിയമന കാലാവധി: ആദ്യ ഘട്ടത്തിൽ 1 വർഷം അല്ലെങ്കിൽ പ്രോജക്ട് തീരുന്നത് വരെ. പ്രകടനം വിലയിരുത്തി കാലാവധി നീട്ടി നൽകാൻ സാധ്യതയുണ്ട്.
നിയമന രീതി: കരാർ നിയമനം.
തെരഞ്ഞെടുപ്പ് രീതി: എഴുത്തുപരീക്ഷ അല്ലെങ്കിൽ ഇൻ്റർവ്യൂ മുഖേന.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
News Now
'നാന, നിങ്ങളുടെ ആ ഉപദേശം മരിക്കുവോളം മറക്കില്ല; ഒരിക്കല്‍ കൂടി തര്‍ക്കിക്കാനും ചായ പങ്കിടാനും സാധിച്ചിരുന്നെങ്കില്‍'; വികാരഭരിതനായി ഷാരൂഖ്

'സഞ്ജു പ്ലെയിങ് ഇലവനിൽ വേണം, മറ്റൊരു ചോദ്യവും ഇല്ല'

Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിൽ
ജിഎസ്ടി ഉദ്യോഗസ്ഥരുടെ അറസ്റ്റ് അധികാരം റദ്ദാക്കി; നിര്‍ണായക പരിഷ്കാരങ്ങളുമായി ജിഎസ്ടി കൗണ്‍സില്‍

Summary
Malabar Cancer Centre Invites Applications for Social Worker Posts
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





