
കോൾ ഇന്ത്യ ലിമിറ്റഡിൽ 276 ഒഴിവുകൾ; എൻജിനീയറിങ് ബിരുദധാരികൾക്ക് അവസരം, ഗേറ്റ് - 2025 സ്കോറിന്റെ അടിസ്ഥാനത്തിൽ നിയമനം
മൈനിങിൽ എൻജിനീയറിങ് പൂർത്തിയാക്കിവർക്ക് ആണ് അവസരം. ഗേറ്റ് - 2025 സ്കോറിന്റെ അടിസ്ഥാനത്തിലാണ് നിയമനം നടത്തുക.

പൊതുമേഖലാ സ്ഥാപനമായ കോൾ ഇന്ത്യ ലിമിറ്റഡ് (CIL) മാനേജ്മെന്റ് ട്രെയിനി തസ്തികകളിൽ നിയമനം നടത്തുന്നു. ആകെ 276 ഒഴിവുകളാണ് ഉള്ളത്. മൈനിങിൽ എൻജിനീയറിങ് പൂർത്തിയാക്കിവർക്ക് ആണ് അവസരം. ഗേറ്റ് - 2025 സ്കോറിന്റെ അടിസ്ഥാനത്തിലാണ് നിയമനം നടത്തുക. ഓൺലൈൻ ആയി മേയ് 8 മുതൽ ജൂൺ 7 അപേക്ഷ സമർപ്പിക്കാം.
യോഗ്യത
ഉദ്യോഗാർത്ഥികൾ മൈനിങ് എൻജിനീയറിങ്ങിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബിരുദം നേടിയിരിക്കണം.
എസ്.സി/എസ്.ടി വിഭാഗക്കാർക്ക് 55 ശതമാനം മാർക്ക് മതിയാകും.
അംഗീകൃത സർവകലാശാലകളിൽ നിന്നുള്ള റെഗുലർ കോഴ്സ് ചെയ്തവരെ മാത്രമേ പരിഗണിക്കൂ.
GATE-2025 പരീക്ഷയിൽ മൈനിങ് എൻജിനീയറിങ് (Paper Code: MN) വിഷയത്തിൽ സാധുവായ സ്കോർ നിർബന്ധമാണ്.
മറ്റു വർഷങ്ങളിലെ GATE സ്കോറുകൾ അംഗീകരിക്കില്ല.
സി.ജി.പി.എ/ജി.പി.എ/സി.പി.ഐ അടിസ്ഥാനത്തിലുള്ള മാർക്ക് സിസ്റ്റത്തിൽ പഠിച്ചവർക്ക് അത് ശതമാനമായി മാറ്റിയ സർട്ടിഫിക്കറ്റ് സർവകലാശാലയിൽ നിന്ന് ലഭ്യമാക്കി അപേക്ഷയോടൊപ്പം നിർബന്ധമായും സമർപ്പിക്കണം
തെരഞ്ഞെടുപ്പ് പ്രക്രിയ
GATE-2025 സ്കോറിന്റെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുക.
മൈനിങ് എൻജിനീയറിങ് വിഷയത്തിൽ നേടിയ മാർക്കിന്റെ അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കി ഓരോ ഒഴിവിനും 1:3 അനുപാതത്തിൽ ഉദ്യോഗാർത്ഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യും.
ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാർത്ഥികളെ ഡോക്യുമെന്റ് വെരിഫിക്കേഷനായി (DV) വിളിക്കും.
ഡോക്യുമെന്റ് വെരിഫിക്കേഷൻ വിജയകരമായി പൂർത്തിയാക്കിയവർക്ക് കമ്പനിയുടെ മെഡിക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രാഥമിക മെഡിക്കൽ പരിശോധന (IME) നടത്തും.
ഡോക്യുമെന്റ് വെരിഫിക്കേഷനും മെഡിക്കൽ പരിശോധനയും വിജയകരമായി പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്ക് നിയമനം ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
News Now
വെള്ളി വെങ്കലം മെഡലുകൾ! 'തോക്കെടുത്ത' നാനാ... സിനിമയിൽ അല്ല!!!

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ...; ഐടി ഭീമന്മാര്ക്ക് ഗ്രീന്‍ കാര്‍ഡ് പ്രോഗ്രാമില്‍ വിലക്കേര്‍പ്പെടുത്തി യുഎസ്

ബീഫ് ലിവർ പെപ്പർ, ബീഫ് റോസ്റ്റ്, ചിക്കൻ 65 വാങ്ങിക്കഴിച്ചു; പിന്നാലെ വയറുവേദന, ഛർദി, വയറിളക്കം; ഹൈപ്പർ മാർക്കറ്റിന് 60,000 രൂപ പിഴ

യുഎഇയില്‍ ആത്മഹത്യാ ശ്രമം ഇനി കുറ്റകൃത്യമല്ല; പ്രേരണയ്ക്ക് തടവും പിഴയും നാടുകടത്തലും

Summary
CIL Management Trainee Recruitment 2026 for 276 Mining Vacancies Apply from May 8
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




