
സൗജന്യമായി ഡിപ്ലോമ പഠിക്കാം! കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ അവസരം; പത്താം ക്ലാസ് മതി
പെട്രോളിയം, മെക്കാനിക്കൽ, കെമിക്കൽ, ഇലക്ട്രിക്കൽ, ഫയർ & സേഫ്റ്റി, ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ തുടങ്ങി വ്യവസായ ആവശ്യകതകൾ മുൻനിർത്തിയുള്ള കോഴ്സുകളാണ് ഉള്ളത്.

കേന്ദ്ര പെട്രോളിയം-പ്രകൃതി വാതക മന്ത്രാലയത്തിന് (MoPNG) കീഴിലുള്ള രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ടെക്നോളജി (RGIPT), ശിവസാഗർ ക്യാമ്പസ് 2026-27 അധ്യയന വർഷത്തെ ഡിപ്ലോമ കോഴ്സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പെട്രോളിയം, മെക്കാനിക്കൽ, കെമിക്കൽ, ഇലക്ട്രിക്കൽ, ഫയർ & സേഫ്റ്റി, ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ തുടങ്ങി വ്യവസായ ആവശ്യകതകൾ മുൻനിർത്തിയുള്ള കോഴ്സുകളാണ് ഉള്ളത്.
WHAT TO READ NEXT

എഞ്ചിനീയറിങ് പഠിച്ച വനിതകളാണോ? ഇന്ത്യൻ ആർമിയിൽ ഓഫീസറാകാൻ ഇതാ അവസരം
ഡിപ്ലോമ കോഴ്സുകൾ
ഡിപ്ലോമ ഇൻ പെട്രോളിയം എൻജിനിയറിങ്
ഡിപ്ലോമ ഇൻ കെമിക്കൽ എൻജിനിയറിങ്
ഡിപ്ലോമ ഇൻ മെക്കാനിക്കൽ എൻജിനിയറിങ്
ഡിപ്ലോമ ഇൻ ഇലക്ട്രിക്കൽ എൻജിനിയറിങ്
ഡിപ്ലോമ ഇൻ ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിങ്
ഡിപ്ലോമ ഇൻ ഫയർ & സേഫ്റ്റി എൻജിനിയറിങ്
ഓരോ കോഴ്സിലും 80 സീറ്റുകൾ വീതം, ആകെ 480 സീറ്റുകളാണ് ഉള്ളത്.
യോഗ്യത
പത്താം ക്ലാസ് (HSLC) അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം.
ഗണിതവും ശാസ്ത്രവും നിർബന്ധ വിഷയങ്ങളായിരിക്കണം.
ജനറൽ/ഒബിസി/ഇഡബ്ല്യുഎസ് വിഭാഗക്കാർക്ക് 60% മാർക്കും, എസ്.സി/എസ്.ടി/ഭിന്നശേഷിക്കാർക്ക് 55% മാർക്കും വേണം.
ഗണിതത്തിലും ശാസ്ത്രത്തിലും വ്യക്തിഗതമായി കുറഞ്ഞത് 50% മാർക്ക് ഉണ്ടായിരിക്കണം.
പ്രധാന സവിശേഷതകൾ
കേന്ദ്ര സർക്കാർ ധനസഹായത്തോടെ പ്രവർത്തിക്കുന്ന ദേശീയ സ്ഥാപനം.
വ്യവസായ കേന്ദ്രീകൃത സിലബസ്.
ആധുനിക ലാബുകളും സ്മാർട്ട് ക്ലാസ് മുറികളും.
മികച്ച ലൈബ്രറിയും കായിക സൗകര്യങ്ങളും.
പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളിലും സ്വകാര്യ കമ്പനികളിലും ക്യാമ്പസ് പ്ലേസ്‌മെന്റ്.
വ്യവസായ പരിശീലനവും ഇന്റേൺഷിപ്പും.
ഡിപ്ലോമയ്ക്ക് ശേഷം CPI 7.5 അല്ലെങ്കിൽ അതിൽ കൂടുതലും ബാക്ക്‌ലോഗ് ഇല്ലാത്തവർക്കും RGIPT ജൈസ് ക്യാമ്പസിലെ B.Tech കോഴ്സിലേക്ക് ലാറ്ററൽ എൻട്രി അവസരം.
ട്യൂഷൻ ഫീസ് ഇളവ്
പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ 95 ശതമാനമോ അതിലധികമോ മാർക്ക് നേടുന്ന വിദ്യാർഥികൾക്ക് 100% ട്യൂഷൻ ഫീസ് ഇളവ് ലഭിക്കും.
മെറിറ്റ്-കം-മീൻസ് സ്കോളർഷിപ്പ്
നല്ല അക്കാദമിക് പ്രകടനം കാഴ്ചവയ്ക്കുന്ന വിദ്യാർഥികൾക്ക് 25% ട്യൂഷൻ ഫീസ് ഇളവുള്ള Merit-cum-Means Scholarship ലഭിക്കും. കൂടാതെ OBC, SC, ST വിദ്യാർഥികൾക്ക് National Scholarship Portal (NSP) മുഖേന പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനും അപേക്ഷിക്കാം.
WHAT TO READ NEXT

NTPC: ഗ്രീൻ എനർജിയിൽ 114 ഒഴിവുകൾ, ഡിപ്ലോമ, എഞ്ചിനീയറിങ് യോഗ്യത
തെരഞ്ഞെടുപ്പ്
പ്രവേശനം RGIPT Diploma Admission Test (DAT-2026)-ലെ മെറിറ്റ് അടിസ്ഥാനമാക്കിയാണ്. ഒഴിവുള്ള സീറ്റുകൾ ഉണ്ടെങ്കിൽ പത്താം ക്ലാസ് മാർക്കിന്റെ അടിസ്ഥാനത്തിലും പ്രവേശനം നൽകും.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
WHAT TO READ NEXT

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്സുകൾക്ക് അപേക്ഷിക്കാം
News Now
ബിജെപി മുന്‍ നേതാവ് ജില്ലാ കമ്മിറ്റിയില്‍, പത്തനംതിട്ട സിപിഎമ്മില്‍ പൊട്ടിത്തെറി; ജനീഷ് കുമാറിന് അവഗണന

Bypoll results LIVE | തമിഴ്നാട്ടിൽ TVK കുതിപ്പ്, ബംഗാളിലും അസമിലും BJPക്ക് ലീഡ്, പുതുച്ചേരിയിൽ NDA

'എല്‍ഡിഎഫിന് 35 സീറ്റേ കിട്ടൂ, പിണറായി ആദ്യ റൗണ്ടുകളില്‍ പിന്നിലാകും'; ആ രഹസ്യത്തിന് പിന്നിലെ 'ഗുട്ടന്‍സ്' എന്താണ്?

അട്ടപ്പാടി ഹരിത ഊർജ്ജ ഇടനാഴി യാഥാർത്ഥ്യത്തിലേക്ക്; സബ്സ്റ്റേഷനുകളുടെ നിർമ്മാണോദ്ഘാടനം ഒക്ടോബർ 10-ന്

Summary
RGIPT Invites Applications for Diploma Courses in Six Engineering Disciplines
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates







