
വിവോ എക്‌സ്300 അൾട്ര മുതൽ വൺപ്ലസ് നോർഡ് സിഇ 6 വരെ; അറിയാം ഈ മാസം ഇറങ്ങുന്ന സ്മാർട്ട്ഫോണുകൾ
ഓരോ മാസവും പ്രമുഖ കമ്പനികളുടെ നിരവധി ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ എത്തുന്നത്

ഓരോ മാസവും പ്രമുഖ കമ്പനികളുടെ നിരവധി ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ എത്തുന്നത്. മെയ് മാസത്തിലും ഇതിൽ മാറ്റമില്ല. ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം നിരവധി മാറ്റങ്ങളുമായാണ് വിവിധ കമ്പനികളുടെ ഫോണുകൾ വിപണിയിൽ എത്തുന്നത്. അവ ചുവടെ:
1വിവോ എക്‌സ്300 അൾട്ര

Vivo X300 Ultra India launch
source: vivo
പ്രമുഖ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ വിവോയുടെ വിവോ എക്‌സ്300 അൾട്രയും വിവോ എക്‌സ്300 എഫ്ഇയും മെയ് 6ന് ഉച്ചയ്ക്ക് 12 മണിക്ക് ഇന്ത്യയിൽ അവതരിപ്പിക്കും. മികച്ച കാമറയ്ക്കും ഉയർന്ന പ്രകടനത്തിനും മുൻഗണന നൽകുന്ന ഈ ഫോണുകളുടെ കൂടുതൽ വിവരങ്ങൾ മൈക്രോസൈറ്റുകൾ വഴി പുറത്തുവന്നിട്ടുണ്ട്. ഔദ്യോഗിക വിലയും പൂർണ്ണമായ സവിശേഷതകളും ലോഞ്ച് സമയത്ത് മാത്രമേ പ്രഖ്യാപിക്കൂ.
ആമസോൺ, ഫ്‌ലിപ്കാർട്ട് തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും വിവോ ഇ-സ്റ്റോറിലും ഇത് ലഭ്യമാകും. വിവിധ നിറങ്ങളിൽ ഫോൺ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 6.82 ഇഞ്ച് 2K LTPO AMOLED ഡിസ്പ്ലേ, 144Hz റിഫ്രഷ് റേറ്റ്, 3,000 നിറ്റ്സ് ബ്രൈറ്റ്നസ് എന്നിവയാണ് വിവോ എക്‌സ്300 അൾട്രായുടെ പ്രധാന ഫീച്ചറുകൾ. സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 (Snapdragon 8 Elite Gen 5) ചിപ്സെറ്റ് ആണ് ഇതിന് കരുത്തുപകരുക. 16ജിബി വരെ റാം, 1ടിബി വരെ ഇന്റേണൽ സ്റ്റോറേജും ഇത് വാഗ്ദാനം ചെയ്യും. 6,600mAh ബാറ്ററി, 100W വയർഡ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് എന്നിവയാണ് ബാറ്ററി വിഭാഗത്തിൽ വരുന്നത്.ആൻഡ്രോയിഡ് 16ൽ പ്രവർത്തിക്കുന്ന ഫോണിന് ട്രിപ്പിൾ റിയർ കാമറ സെറ്റപ്പാണ് ഉള്ളത്. 200MP മെയിൻ സെൻസർ, 200MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസ്, 50MP അൾട്രാ വൈഡ് കാമറ എന്നിവയാണ് കാമറ വിഭാഗത്തിൽ വരുന്നത്.
റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയിൽ ഇതിന് ഏകദേശം 1,29,999 രൂപ മുതലായിരിക്കും വില തുടങ്ങുക. ഉയർന്ന വേരിയന്റുകൾക്ക് ഇതിലും കൂടുതൽ വില വരാൻ സാധ്യതയുണ്ട്.
WHAT TO READ NEXT

108എംപി കാമറ, 5,200mah ബാറ്ററി; മോട്ടോ ജി47 വിപണിയില്‍
2വൺപ്ലസ് നോർഡ് സിഇ 6

വണ്‍പ്ലസ് നോര്‍ഡ് 6
source: OnePlus
ഇന്ത്യയിലെ മിഡ്-റേഞ്ച് സ്മാർട്ട്ഫോൺ വിപണിയിൽ മത്സരം കടുപ്പിച്ച് പുതിയ ഫോൺ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങി പ്രമുഖ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ വൺപ്ലസ്. വൺപ്ലസ് നോർഡ് സിഇ 6 എന്ന പേരിൽ പുറത്തിറങ്ങുന്ന ഫോൺ ഈ മാസം ഏഴിന് ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം മികച്ച സ്‌റ്റൈലും പ്രകടനവും ഒത്തുചേരുന്ന ഒരു ഫോണായിരിക്കും ഇത്.
ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവർക്കായി ഡ്യുവൽ കാമറ സജ്ജീകരണവും ഇതിലുണ്ടാകും. 8,000mAh വലിയ ബാറ്ററിയും 80W SUPERVOOC ഫാസ്റ്റ് ചാർജിങ്ങും ഇതിൽ പ്രതീക്ഷിക്കുന്നു. കൂടാതെ 27W വയർഡ് റിവേഴ്‌സ് ചാർജിങ് പിന്തുണയും ഉണ്ടാകാം. ജലം, പൊടി എന്നിവയെ പ്രതിരോധിക്കാനുള്ള IP66, IP68, IP69 റേറ്റിങ്ങുകൾ ഈ ഫോണിനുണ്ടാകും. 6.78 ഇഞ്ച് 1.5K AMOLED ഡിസ്പ്ലേ, 144Hz റിഫ്രഷ് റേറ്റ്, 1,800 nits പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ടാകാൻ സാധ്യതയുണ്ട്.
ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള OxygenOS 16ൽ ആയിരിക്കും ഇത് പ്രവർത്തിക്കുക. ക്വാൽകോം സ്നാപ്ഡ്രാഗൺ 7s Gen 4 ചിപ്സെറ്റാണ് ഇതിന് കരുത്ത് പകരുന്നത്. 12GB വരെ റാമും 256GB വരെ സ്റ്റോറേജും ഇതിൽ ലഭ്യമായേക്കും. മൈക്രോ എസ്ഡി കാർഡ് ഉപയോഗിക്കാനുള്ള സൗകര്യവും ഉണ്ടായേക്കാം.
50MP പ്രധാന കാമറയും 8MP അൾട്രാ വൈഡ് അല്ലെങ്കിൽ മാക്രോ ലെൻസും അടങ്ങുന്ന ഡ്യുവൽ ക്യാമറ യൂണിറ്റ് ആയിരിക്കും ഇത് വാഗ്ദാനം ചെയ്യുക. മുൻവശത്ത് 32 എംപി കാമറയും പ്രതീക്ഷിക്കാം. റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയിൽ ഇതിന്റെ വില 26,990 രൂപയ്ക്കും 30,999 രൂപയ്ക്കും ഇടയിലായിരിക്കും. എങ്കിലും ഔദ്യോഗിക വില ലോഞ്ച് സമയത്ത് മാത്രമേ അറിയാൻ സാധിക്കൂ.
WHAT TO READ NEXT

സ്വപ്നങ്ങളെ നിയന്ത്രിക്കാന്‍ കഴിയുമോ? വെയറബിള്‍ ഡിവൈസുമായി എഐ കമ്പനി
3ഫൈൻഡ് എക്‌സ്9 അൾട്ര

OPPO Find X9 series
Image Credit: Oppo
കാമറ കേന്ദ്രീകരിച്ചുള്ള ഓപ്പോയുടെ ഫ്‌ലാഗ്ഷിപ്പ് ഫോണായ ഫൈൻഡ് എക്‌സ്9 അൾട്ര ഈ മാസം ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. കൃത്യമായ തീയതി കമ്പനി പ്രഖ്യാപിച്ചിട്ടില്ല. ഫൈൻഡ് എക്‌സ്9 അൾട്രയുടെ വലതുവശത്ത് ഓറഞ്ച് നിറത്തിലുള്ള ഒരു കാമറ ബട്ടൺ ടീസർ വെളിപ്പെടുത്തുന്നു.ഫൈൻഡ് എക്‌സ്9 അൾട്രയുടെ പിൻ കാമറ മൊഡ്യൂൾ ഡിസൈനിന്റെ ചിത്രവും ടീസർ വ്യക്തമാക്കുന്നു.
വൃത്താകൃതിയിലുള്ള കാമറ മൊഡ്യൂളാണ് അൾട്രയിൽ ഉപയോഗിച്ചിരിക്കുന്നത്. ഫൈൻഡ് എക്‌സ്9 അൾട്രയിൽ 200MP പ്രൈമറി സെൻസർ, 200MP പെരിസ്‌കോപ്പ് ടെലിഫോട്ടോ, 10x ഒപ്റ്റിക്കൽ സൂമുള്ള 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ, 50MP അൾട്രാവൈഡ് യൂണിറ്റ് എന്നിവയുള്ള ക്വാഡ്-റിയർ കാമറ സജ്ജീകരണം ഉണ്ടായിരിക്കും.
144Hz റിഫ്രഷ് റേറ്റ് ഉള്ള 6.82 ഇഞ്ച് LTPO AMOLED ഡിസ്പ്ലേ, സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 SoC, 100W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 7,050mAh ബാറ്ററി എന്നിവ ഇതിനോടൊപ്പം ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. 1,25,000നും 1,60,000നും ഇടയിലായിരിക്കും വില എന്നാണ് പ്രതീക്ഷിക്കുന്നത്
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Vivo X300 FE to OnePlus Nord CE 6 : Top 5 upcoming smartphone launches in May 2026
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


10,000 എംഎഎച്ച് ബാറ്ററി, ഇന്‍- ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍; വിവോ എസ്2 എഫ്ഇ ലോഞ്ച് ഒക്ടോബര്‍ ആറിന്

7200എംഎഎച്ച് ബാറ്ററി, ട്രിപ്പിള്‍ റിയര്‍ കാമറ സെറ്റപ്പ്; വിവോ വി80 ഫോണ്‍ ഉടന്‍ വിപണിയില്‍
