108എംപി കാമറ, 5,200mah ബാറ്ററി; മോട്ടോ ജി47 വിപണിയില്‍

പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ മോട്ടോറോള ജി സീരീസ് വിപുലീകരിച്ച് പുതിയ ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചു

Moto G47
Moto G47Source: X
Edited by :dhanojam
Last Updated :30 ഏപ്രിൽ 2026, 6:38 pm IST

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ മോട്ടോറോള ജി സീരീസ് വിപുലീകരിച്ച് പുതിയ ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചു. മോട്ടോ ജി47 എന്ന പേരിലുള്ള ഫോണ്‍ 5,200 mAh ബാറ്ററിയും 108MP പ്രൈമറി കാമറയുമാണ് വിപണിയില്‍ എത്തിയത്.

മോട്ടോ ജി47 പ്രവര്‍ത്തിക്കുന്നത് Dimensity 6300 SoC പ്രോസസറിലാണ്. ഇതിന് കരുത്തേകാന്‍ 8ജിബി LPDDR4X റാമും 256GB UFS 2.2 സ്റ്റോറേജുമുണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് വഴി സ്റ്റോറേജ് 1ടിബി വരെ വര്‍ധിപ്പിക്കാന്‍ സാധിക്കും. സോഫ്റ്റ്വെയറിന്റെ കാര്യത്തില്‍, ഹലോ യുഎക്‌സിനെ അടിസ്ഥാനമാക്കിയ ഫോണ്‍ ആന്‍ഡ്രോയിഡ് 16ല്‍ ആണ് പ്രവര്‍ത്തിക്കുക.

6.67 ഇഞ്ച് FullHD+ LCD ഡിസ്പ്ലേയാണ് ഈ ഫോണിനുള്ളത്. 120Hz റിഫ്രഷ് റേറ്റ്, ഗൊറില്ല ഗ്ലാസ് 7i സംരക്ഷണം എന്നിവ ഇതിന്റെ പ്രത്യേകതകളാണ്. സെല്‍ഫികള്‍ക്കായി 8എംപി കാമറയാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. ഫോണിന്റെ പിന്‍ഭാഗത്ത് ചതുരാകൃതിയിലുള്ള കാമറ ഐലന്‍ഡില്‍ മൂന്ന് കാമറകളും ഒരു ഫ്‌ലാഷും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

5,200mAh ബാറ്ററിയാണ് ഈ ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 20W വയര്‍ഡ് ചാര്‍ജിങ്ങും 6W റിവേഴ്‌സ് വയര്‍ഡ് ചാര്‍ജിങ്ങും ഇത് പിന്തുണയ്ക്കുന്നു. സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, ഡോള്‍ബി അറ്റ്മോസ് (Dolby Atmos) പിന്തുണയുള്ള സ്റ്റീരിയോ സ്പീക്കറുകള്‍, 3.5mm ഹെഡ്ഫോണ്‍ ജാക്ക്, NFC പിന്തുണ എന്നിവയാണ് ഫോണിന്റെ മറ്റു പ്രത്യേകതകള്‍. പാന്റോണ്‍ ഇംപെനട്രബിള്‍ (Pantone Impenetrable), പാന്റോണ്‍ നോട്ടിക്കല്‍ ബ്ലൂ (Pantone Nautical Blue), പാന്റോണ്‍ ഫ്യൂഷിയ റെഡ് (Pantone Fuchsia Red) എന്നി മൂന്ന് നിറങ്ങളില്‍ ഈ ഫോണ്‍ ലഭ്യമാകും.

News Now

Summary

Moto G47 Launched With 108-Megapixel Camera, 5,200mAh Battery

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates