
200 എംപി കാമറ, എഐ ഫീച്ചറുകൾ; രണ്ടു പുതിയ ഫോണുകളുമായി വിവോ, എക്സ്300 അൾട്രാ vs എക്സ്300 എഫ്ഇ
പ്രമുഖ ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വിവോ എക്സ് 300 സീരീസിൽ രണ്ടു പുതിയ ഫോണുകൾ പുറത്തിറക്കി

മുംബൈ: പ്രമുഖ ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വിവോ എക്സ് 300 സീരീസിൽ രണ്ടു പുതിയ ഫോണുകൾ പുറത്തിറക്കി. വിവോ എക്സ്300 അൾട്രാ, എക്സ്300 എഫ്ഇ എന്നി പേരുകളിലാണ് പുതിയ ഫോണുകൾ വിൽപ്പനയ്ക്ക് എത്തിയത്.
എക്സ്300 അൾട്രായിൽ 6.82 ഇഞ്ച് AMOLED 2K പാനലാണുള്ളത്. 144Hz റിഫ്രഷ് റേറ്റ് ഉള്ള ഈ ഡിസ്പ്ലേ ഡോൾബി വിഷൻ, HDR10+, നെറ്റ്ഫ്ലിക്സ് എച്ച്ഡിആർ, എച്ച്ഡിആർ വിവിഡ് എന്നിവയെ പിന്തുണയ്ക്കുന്നു. Snapdragon 8 Elite Gen 5 പ്രൊസസറും Adreno 840 GPU-വുമാണ് ഇതിന് കരുത്തുപകരുന്നത്. 16GB LPDDR5X അൾട്രാ പ്രോ റാമും 512GB സ്റ്റോറേജും ഇതിൽ ലഭ്യമാണ്.
6,600 mAh ബാറ്ററിയാണ് ഇതിൽ ഉള്ളത്. 100W വയർഡ് ഫാസ്റ്റ് ചാർജിങ്ങിനെയും 40W വയർലെസ് ചാർജിങ്ങിനെയും ഇത് പിന്തുണയ്ക്കുന്നു. 200MP പ്രധാന സെൻസർ (Sony LYTIA 901, OIS സഹിതം). 50MP വൈഡ് ആംഗിൾ കാമറ, 200MP ടെലിഫോട്ടോ കാമറ, സെൽഫിക്കായി 50MP മുൻ കാമറ എന്നിവയാണ് കാമറ വിഭാഗത്തിൽ വരുന്നത്. AI Erase, AI പോർട്രെയ്റ്റ് എൻഹാൻസ്മെന്റ്, AI വീഡിയോ സ്റ്റെബിലൈസേഷൻ എന്നിവയാണ് എഐ ഫീച്ചറുകളായി വരുന്നത്.
Vivo X300 FE
എക്സ്300 എഫ്ഇ 6.31 ഇഞ്ച് AMOLED ഡിസ്പ്ലേയുമായാണ് വരുന്നത് .120Hz റിഫ്രഷ് റേറ്റ് ആണ് മറ്റൊരു പ്രത്യേകത. Snapdragon 8 Gen 5 പ്രൊസസറാണ് ഇതിന് കരുത്തുപകരുന്നത്. 12GB റാമും 512GB വരെയുള്ള സ്റ്റോറേജുമാണ് ഇതിൽ വരുന്നത്.
6,500 mAh ബാറ്ററിയാണ് ഇതിൽ ക്രമീകരിച്ചിരിക്കുന്നത്. 90W ഫാസ്റ്റ് ചാർജിങ്ങും 40W വയർലെസ് ചാർജിങ്ങും ഇതിൽ ലഭ്യമാണ്. 50MP പ്രധാന കാമറ (Sony IMX921, OIS സഹിതം), 50MP ടെലിഫോട്ടോ കാമറ, 8MP വൈഡ് ആംഗിൾ കാമറ, 50MP മുൻ കാമറ എന്നിവയാണ് കാമറ വിഭാഗത്തിൽ വരുന്നത്.
Vivo X300 Ultra യ്ക്ക്1,59,999 രൂപയാണ് (16GB + 512GB വേരിയന്റിന്) വില വരുന്നത്. ഇത് എക്ലിപ്‌സ് ബ്ലാക്ക്, വിക്ടറി ഗ്രീൻ നിറങ്ങളിൽ ലഭ്യമാകും. Vivo X300 FE യ്ക്ക് ( 12GB + 256GB) 79,999 രൂപയാണ് വില. 12GB + 512GB വേരിയന്റിന് 89,999 രൂപ നൽകേണ്ടി വരും. അർബൻ ഒലിവ്, ലിലാക് പർപ്പിൾ, നോയർ ബ്ലാക്ക് എന്നി നിറങ്ങളിൽ ഫോൺ ലഭ്യമാണ്. രണ്ട് ഫോണുകളും മെയ് മാസം മുതൽ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും വിവോ ഇ-സ്റ്റോറുകളിലും റീട്ടെയിൽ ഷോപ്പുകളിലും ലഭ്യമാകും.
WHAT TO READ NEXT

108എംപി കാമറ, 5,200mah ബാറ്ററി; മോട്ടോ ജി47 വിപണിയില്‍
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Vivo X300 Ultra and X300 FE launched in India: Check price, specs
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


10,000 എംഎഎച്ച് ബാറ്ററി, ഇന്‍- ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍; വിവോ എസ്2 എഫ്ഇ ലോഞ്ച് ഒക്ടോബര്‍ ആറിന്

7200എംഎഎച്ച് ബാറ്ററി, ട്രിപ്പിള്‍ റിയര്‍ കാമറ സെറ്റപ്പ്; വിവോ വി80 ഫോണ്‍ ഉടന്‍ വിപണിയില്‍

