
200എംപി കാമറ, 6,600mAh ബാറ്ററി; വിവോ എക്സ്300 അള്‍ട്രാ ലോഞ്ച് മെയ് ആറിന്
പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയുടെ പുതിയ ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്ഫോണായ വിവോ എക്സ്300 അള്‍ട്രാ അടുത്ത മാസം ആദ്യം ഇന്ത്യയില്‍ അവതരിപ്പിക്കും

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയുടെ പുതിയ ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്ഫോണായ വിവോ എക്സ്300 അള്‍ട്രാ അടുത്ത മാസം ആദ്യം ഇന്ത്യയില്‍ അവതരിപ്പിക്കും. ഇതിനൊപ്പം വിവോ എക്സ്300 എഫ്ഇയും വില്‍പ്പനയ്ക്ക് എത്തും.മികച്ച കാമറയ്ക്കും ഉയര്‍ന്ന പ്രകടനത്തിനും മുന്‍ഗണന നല്കുന്ന ഈ ഫോണിന്റെ കൂടുതല്‍ വിവരങ്ങള്‍ മൈക്രോസൈറ്റുകള്‍ വഴി പുറത്തുവന്നിട്ടുണ്ട്. ഔദ്യോഗിക വിലയും പൂര്‍ണ്ണമായ സവിശേഷതകളും ലോഞ്ച് സമയത്ത് മാത്രമേ പ്രഖ്യാപിക്കൂ.
വിവോ എക്സ്300 അള്‍ട്രയും വിവോ എക്സ്300 എഫ്ഇയും മെയ് 6ന് ഉച്ചയ്ക്ക് 12 മണിക്ക് ഇന്ത്യയില്‍ അവതരിപ്പിക്കും. ആമസോണ്‍, ഫ്ലിപ്കാര്‍ട്ട് തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും വിവോ ഇ-സ്റ്റോറിലും ഇത് ലഭ്യമാകും. വിവിധ നിറങ്ങളില്‍ ഫോണ്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
6.82 ഇഞ്ച് 2K LTPO AMOLED ഡിസ്പ്ലേ, 144Hz റിഫ്രഷ് റേറ്റ്, 3,000 നിറ്റ്സ് ബ്രൈറ്റ്നസ് എന്നിവയാണ് വിവോ എക്സ്300 അള്‍ട്രായുടെ പ്രധാന ഫീച്ചറുകള്‍. സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 (Snapdragon 8 Elite Gen 5) ചിപ്സെറ്റ് ആണ് ഇതിന് കരുത്തുപകരുക. 16ജിബി വരെ റാം, 1ടിബി വരെ ഇന്റേണല്‍ സ്റ്റോറേജും ഇത് വാഗ്ദാനം ചെയ്യും. 6,600mAh ബാറ്ററി, 100W വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ട് എന്നിവയാണ് ബാറ്ററി വിഭാഗത്തില്‍ വരുന്നത്.ആന്‍ഡ്രോയിഡ് 16ല്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് ട്രിപ്പിള്‍ റിയര്‍ കാമറ സെറ്റപ്പാണ് ഉള്ളത്. 200MP മെയിന്‍ സെന്‍സര്‍, 200MP പെരിസ്കോപ്പ് ടെലിഫോട്ടോ ലെന്‍സ്, 50MP അള്‍ട്രാ വൈഡ് കാമറ എന്നിവയാണ് കാമറ വിഭാഗത്തില്‍ വരുന്നത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യയില്‍ ഇതിന് ഏകദേശം 1,29,999 രൂപ മുതലായിരിക്കും വില തുടങ്ങുക. ഉയര്‍ന്ന വേരിയന്റുകള്‍ക്ക് ഇതിലും കൂടുതല്‍ വില വരാന്‍ സാധ്യതയുണ്ട്.
WHAT TO READ NEXT

സ്വപ്നങ്ങളെ നിയന്ത്രിക്കാന്‍ കഴിയുമോ? വെയറബിള്‍ ഡിവൈസുമായി എഐ കമ്പനി
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Vivo X300 Ultra India launch in two weeks
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


10,000 എംഎഎച്ച് ബാറ്ററി, ഇന്‍- ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍; വിവോ എസ്2 എഫ്ഇ ലോഞ്ച് ഒക്ടോബര്‍ ആറിന്

7200എംഎഎച്ച് ബാറ്ററി, ട്രിപ്പിള്‍ റിയര്‍ കാമറ സെറ്റപ്പ്; വിവോ വി80 ഫോണ്‍ ഉടന്‍ വിപണിയില്‍

