
മൂന്ന് ടീസ്പൂൺ, എണ്ണ ഉപയോഗം കുറയ്ക്കേണ്ടത് ഇങ്ങനെ
ശരിയായ എണ്ണ തിരഞ്ഞെടുക്കുന്നതും ഏറെ പ്രധാനമാണ്.

എണ്ണയിൽ ഡീപ്പ് ഫ്രൈ ചെയ്തെടുക്കുന്ന പലഹാരങ്ങളും ചിക്കനുമൊക്കെ നമ്മുടെ പ്രിയപ്പെട്ട വിഭവങ്ങളാകാം. എന്നാൽ ഡയറ്റിൽ എണ്ണയുടെ അളവു കൂടുന്നത് ഏറ്റവും ബാധിക്കുക ഹൃദയാരോഗ്യത്തെയാണ്. ഇത് അമിതവണ്ണത്തിനും കൊളസ്ട്രോൾ വർധിക്കുന്നതിനും കാരണമാകും. ഉയർന്ന രക്തസമ്മർദം, ഹൃദ്രോഗങ്ങൾ എന്നിവയാകും ഫലം. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് എണ്ണയുടെ ഉപയോഗം കുറയ്ക്കുന്നതാണ് ഏറ്റവും ഉചിതം.
ദിവസവും എണ്ണ എത്രയാകാം
ദിവസവും രണ്ടോ മൂന്നോ ടീസ്പൂൺ അളവിൽ എണ്ണ ഉപയോഗിക്കുന്നതാണ് ആരോഗ്യകരം. ഇതിൽ കൂടുന്നത് ഹൃദയധമനികളിൽ തടസ്സമുണ്ടാക്കാനും അമിതവണ്ണത്തിനും ഹൃദ്രോഗത്തിനും കാരണമാകാം. മാത്രമല്ല, ശരിയായ എണ്ണ തിരഞ്ഞെടുക്കുന്നതും ഏറെ പ്രധാനമാണ്.
അപൂരിത കൊഴുപ്പുകൾ ധാരാളമടങ്ങിയ കടുകെണ്ണ, ഒലിവ് ഓയിൽ, സൂര്യകാന്തിയെണ്ണ, നിലക്കടലയെണ്ണ, തവിടെണ്ണ തുടങ്ങിയവ ഹൃദയാരോഗ്യത്തിന് നല്ലതാണ്. കോൾഡ് പ്രസ്ഡ് ആയതോ കുറച്ചുമാത്രം പ്രോസസ് ചെയ്തതോ ആയ എണ്ണകളും ഒമേഗ 6, ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയതിനാൽ ഹൃദയാരോഗ്യം മെച്ചപ്പെടുത്താം.
WHAT TO READ NEXT

ഒരിക്കൽ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കാം, ആരോഗ്യകരമായി തന്നെ
എണ്ണ പലഹാരങ്ങൾക്ക് പകരം പഴങ്ങളും നട്സും സീഡ്സും മഖന തുടങ്ങിയ ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ ശീലമാക്കാം. എണ്ണയുടെ ഉപയോഗം കുറച്ച് ആരോഗ്യം നിലനിർത്താൻ ശ്രദ്ധിക്കുക. ആവിയിൽ വേവിക്കു,ക, ബേക്ക് ചെയ്യുക, ഗ്രിൽ ചെയ്യുക തുടങ്ങിയ ആരോഗ്യകരമായ പാചകരീതികൾ പരീക്ഷിക്കാവുന്നതാണ്. കൂടാതെ എണ്ണയുടെ ഉപയോഗം കുറയ്ക്കുന്നതിന് നോൺസ്റ്റിക്ക് പാത്രങ്ങൾ തിരഞ്ഞെടുക്കാം.
WHAT TO READ NEXT

കൊളസ്ട്രോൾ ഉണ്ടോ? മുട്ടയെ അകറ്റി നിർത്തേണ്ട, കഴിക്കേണ്ട രീതി ഇങ്ങനെ
ഒരേ തരം എണ്ണ ഉപയോഗിക്കാതെ പലതരം എണ്ണകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കാം. ഇത് ആരോഗ്യകരമായ കൊഴുപ്പുകളുടെ സന്തുലനത്തിന് സഹായിക്കും. ഭക്ഷണം പാകം ചെയ്യുന്നതിലും കഴിക്കുന്നതിലും വരുത്തുന്ന ചെറിയ മാറ്റങ്ങൾ പോലും വലിയ വ്യത്യാസം കൊണ്ടുവരും. ഇഷ്ടഭക്ഷണങ്ങൾ ആസ്വദിക്കുന്നതോടൊപ്പം ആരോഗ്യം നിലനിർത്താനും ഇത് സഹായിക്കും. ഹൃദയത്തിന് ശ്രദ്ധ കൊടുക്കേണ്ടത് ഏറെ പ്രധാനമാണ്. അതുകൊണ്ട് എണ്ണയുടെ ഉപയോഗം നിയന്ത്രിക്കാൻ ശ്രദ്ധിക്കാം.
News Now
'ഈച്ചയെ കൊല്ലാൻ ചുറ്റികയ്ക്ക് അടിക്കണോ?': ഡൽഹിയിലെ നിയന്ത്രണങ്ങളിൽ സുപ്രീം കോടതി

'ഭിന്നിപ്പിച്ച് ഭരിക്കല്‍' തന്ത്രവുമായി ജനറല്‍ അസിം മുനീര്‍; പാകിസ്ഥാനെ വെട്ടിമുറിച്ച് പല പ്രവിശ്യകളാക്കാന്‍ നീക്കം

സൗദി വിമാനത്താവളത്തില്‍ ഹൂതി ആക്രമണം: പൈലറ്റ് അടക്കം മൂന്ന് പേര് കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

ഉച്ചയ്ക്ക് ചോറ് കഴിച്ചാൽ ഉറക്കം വരുമോ? ഭക്ഷണശീലങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ

Summary
Heart Health : How to control cooking oil consumption
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


