എണ്ണ ഉപയോ​ഗിക്കുമ്പോൾ ഒരു കൺട്രോൾ വേണം, ഒരു ദിവസം എത്ര സ്പൂൺ വരെ ആകാം

അറിഞ്ഞോ അറിയാതെയോ ഓരോ വ്യക്തിയുടെയും ശരീരത്തിൽ പ്രതിദിനം അഞ്ചും ആറും സ്പൂൺ എണ്ണയോ നെയ്യോ എത്തുന്നുണ്ട്.

Cooking oil
Cooking oilSource by : Pinterest
Last Updated :2 April 2026, 2:53 pm IST

വറക്കാനും പൊരിക്കാനുമൊക്കെയായി ഒരു ദിവസം എത്രത്തോളം എണ്ണയാണ് നമ്മൾ ഉപയോ​ഗിക്കാറ്. പാതക എണ്ണയുടെ ഉപയോ​ഗം നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ബോധവൽക്കരണവുമായി ഫു‍ഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ. പ്രമുഖ ലിവർ സ്പെഷ്യലിസ്റ്റ് ആയ ഡോ. ശിവ് സരിൻ പങ്കുവെച്ച നിർദേശങ്ങളാണ് എഫ്എസ്എസ്എഐ ഔദ്യോഗികമായി പുറത്തുവിട്ടത്.

ഒരാൾ ഒരു ദിവസം കഴിക്കുന്ന ആകെ കലോറിയുടെ പരമാവധി 20 ശതമാനം മാത്രമേ എണ്ണയുടെ അളവ് പാടുള്ളൂ എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. അറിഞ്ഞോ അറിയാതെയോ ഓരോ വ്യക്തിയുടെയും ശരീരത്തിൽ പ്രതിദിനം അഞ്ചും ആറും സ്പൂൺ എണ്ണയോ നെയ്യോ എത്തുന്നുണ്ട്. ഒരു സ്പൂണിൽ ഏകദേശം അഞ്ച് ഗ്രാം എണ്ണ അടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിഭവങ്ങൾ തയ്യാറാക്കുമ്പോൾ അമിതമായി ചേർക്കുന്ന അദൃശ്യ കൊഴുപ്പിനെതിരെ ജാഗ്രത വേണം. എത്രത്തോളം എണ്ണ കുറയ്ക്കുന്നുവോ അത്രത്തോളം അത് ശരീരത്തിന് ഗുണകരമാകുമെന്നും ഡോക്ടർ വിശദീകരിക്കുന്നു.

അതേസമയം കടല, ബദാം, വാൾനട്ട് എന്നിവയിലുള്ള സ്വാഭാവിക എണ്ണകൾ ശരീരത്തിന് ഗുണകരമാണെന്നും പ്രത്യേകിച്ച് വാൾനട്ടിലെ ഒമേഗ-3 ഫാറ്റി ആസിഡ് ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. നാല് സ്പൂൺ നെയ്യ് ഒഴിച്ചാലേ പൊറോട്ട രുചികരമാകൂ എന്നതുപോലുള്ള തെറ്റായ ഭക്ഷണ ശീലങ്ങൾ മാറ്റണമെന്നും രുചിയേക്കാൾ ആരോഗ്യത്തിന് മുൻഗണന നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

News Now

Summary

How much oil have to use daily

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates