സ്ത്രീ ഹോര്‍മോണുകള്‍ ആയ ഈസ്ട്രജന്‍, പ്രോജസ്റ്ററോണ്‍ എന്നിവയാണ് മാറ്റങ്ങളെ നിയന്ത്രിക്കുക.

menstrual blood
ആർത്തവ രക്തം കട്ടപിടിക്കുന്നത് സാധാരണമാണോ?
Last Updated :10 July 2024, 6:45 pm IST

News Now

സ്ത്രീകളിലെ പ്രത്യുല്പാദനത്തിന്‍റെ ഭാഗമായി നടക്കുന്ന ഒരു സ്വാഭാവിക പ്രക്രിയയാണ്‌ ആര്‍ത്തവം അഥവാ മാസമുറ. ആര്‍ത്തവത്തോട് അനുബന്ധിച്ച് നിരവധി ശാരീരിക-മാനസിക മാറ്റങ്ങൾ സ്ത്രീകളിൽ ഉണ്ടാവാം. സ്ത്രീ ഹോര്‍മോണുകള്‍ ആയ ഈസ്ട്രജന്‍, പ്രോജസ്റ്ററോണ്‍ എന്നിവയാണ് ഈ മാറ്റങ്ങളെ നിയന്ത്രിക്കുക.

ഗര്‍ഭാശയത്തിന്‍റെ ഏറ്റവും അകത്തുള്ള കവറിങ് ആയ എന്‍ഡോമെട്രിയത്തിലാണ് ഏറ്റവും കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടാകുക. ആ സ്തരത്തിന്‍റെ കട്ടി കൂടുക, അവിടേക്കുള്ള രക്തയോട്ടം കൂടുക തുടങ്ങിയ മാറ്റങ്ങള്‍ ഓവുലേഷനു മുന്നേ നടക്കും. ചിലരിൽ ആര്‍ത്തവ രക്തം കട്ടപിടിക്കാറുണ്ട്. രക്ത കട്ടപിടിക്കുന്നതിന്റെ തോത് അസ്വഭാവികമായി കൂടുന്നത് ഹോർമോൺ വ്യതിയാനം മുതൽ അണ്ഡാശയ മുഴകൾ വരെയാകാമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടികാണിക്കുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഹോര്‍മോണ്‍ വ്യതിയാനം: ആര്‍ത്തവ സമയത്ത് നമ്മുടെ ശരീരത്തില്‍ ഹോര്‍മോണ്‍ വ്യതിയാനം ഉണ്ടാകുക സ്വാഭാവികമാണ്. ഈസ്ട്രജന്‍, പ്രൊജസ്‌ട്രോണ്‍ ഹോര്‍മോണുകളിലുണ്ടാകുന്ന വ്യതിയാനം ആര്‍ത്തവ രക്തം കട്ടപിടിക്കാന്‍ കാരണമാകാറുണ്ട്.

യുട്ടിറീന്‍ ഫൈബ്രോയ്ഡുകള്‍: ഇവയും ആര്‍ത്തവ രക്തം കട്ടപിടിക്കുന്നതിന് കാരണമാകാറുണ്ട്. ഗര്‍ഭകാലത്ത് ഗര്‍ഭാശയത്തിലുണ്ടാകുന്ന ഫൈബ്രോയ്ഡുകളെയാണ് യുട്ടീറിന്‍ ഫൈബ്രോയ്ഡുകള്‍ എന്ന് വിളിക്കുന്നത്.

ജീവിതശൈലി ഘടകങ്ങള്‍: അമിത വണ്ണം, ശാരീരികാധ്വാനമില്ലായ്മ, പുകവലി, എന്നിവയെല്ലാം ആര്‍ത്തവ രക്തം കട്ടപിടിക്കാന്‍ കാരണമാകും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates