
'റിയല്‍ സല്യൂട്ട്' ; അമ്മ പാഞ്ഞു വന്ന ഓട്ടോറിക്ഷയുടെ അടിയില്‍ പെട്ടു, രക്ഷിച്ചത് സ്കൂള്‍ കുട്ടിയായ മകള്‍-വിഡിയോ
ഓടിയെത്തിയ സ്കൂള്‍ വിദ്യാര്‍ഥിയായ മകള്‍ ഓട്ടോറിക്ഷ പൊക്കിയെടുത്തു. തൊട്ടടുത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് യാത്രികരും സഹായിച്ചതോടെ ഒരു ജീവന് രക്ഷിക്കാനായി.

ബംഗളൂരു: ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ നിന്നും സ്വന്തം അമ്മയെ അത്ഭുതകരമായി രക്ഷപ്പെടുത്തി മകള്‍. മംഗലാപുരം കിന്നിഗോലിയിലെ രാംനഗറിലാണ് സംഭവം. റോഡ് മുറിച്ചു കടക്കുന്നതിനിടെ, നിയന്ത്രണം വിട്ട ഓട്ടോറിക്ഷ സ്ത്രീയെ ഇടിച്ച് തെറിപ്പിക്കുകയും അവരുടെ മുകളിലേക്ക് മറിയുകയുമായിരുന്നു. ഓടിയെത്തിയ സ്കൂള്‍ വിദ്യാര്‍ഥിയായ മകള്‍ ഓട്ടോറിക്ഷ പൊക്കിയെടുത്തു. തൊട്ടടുത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് യാത്രികരും സഹായിച്ചതോടെ ഒരു ജീവന് രക്ഷിക്കാനായി.
WHAT TO READ NEXT

ഹരിയാനയില്‍ ഇന്ത്യാ സഖ്യമില്ല; ആം ആദ്മി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
ചേതന 35 കാരിക്കാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇവര്‍ അടുത്തുള്ള ആശുപത്രിയില്‍ ചികിത്സയിലാണ്. ഓട്ടോറിക്ഷ ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും പരിക്ക് പറ്റിയിട്ടുണ്ട്.
മകളുടെ രക്ഷാ പ്രവര്‍ത്തനത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ വൈറലായി. പെട്ടെന്നുള്ള പെണ്‍കുട്ടിയുടെ ഇടപടലിനെ എല്ലാവരും പ്രശംസിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പ്രതിസന്ധി ഘട്ടങ്ങളില്‍ പകച്ച് നില്‍ക്കാതെ ക്രിയാത്മകമായി ഇടപെട്ട പെണ്‍കുട്ടിക്ക് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹമാണ്. പെണ്‍കുട്ടിയുടെ ധൈര്യവും പെട്ടെന്ന് പ്രതികരിക്കുകയും ചെയ്ത പെണ്‍കുട്ടി ജീവിതത്തിലെ ഹീറോയാണെന്നാണ് ചിലര്‍ പ്രതികരിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
വീണ്ടും ന്യൂനമര്‍ദ്ദം, ബുധനാഴ്ച വരെ മഴ; ഇന്ന് നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മലബന്ധം അലട്ടുന്നുണ്ടോ? ഡയറ്റിൽ ഉൾപ്പെടുത്താം ഈ പഴം
കൈ നിറയെ പണം; ട്രഷറി ഡെപ്പോസിറ്റ് എഫ്ഡി ലാഡറിങ് പ്ലസ് എസ്ഐപി സ്ട്രാറ്റജി

ഡല്‍ഹിയില്‍ പൊലീസ് രാജ്; പിണറായി, അഭിജീത് ദീപ്കെ...നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍; സംഘര്‍ഷഭരിതം രാജ്യതലസ്ഥാനം

Related News


തേനീച്ച ആക്രമണം; കാട്ടിൽ അകപ്പെട്ട വിദ്യാർഥികളെ രക്ഷപ്പെടുത്തി, 12 പേർക്ക് പരിക്ക് - Video

കാര്‍ പാലത്തില്‍നിന്ന് താഴേക്ക് പതിച്ചു; ഇടുക്കിയില്‍ വിനോദ യാത്രയ്ക്കെത്തിയ സംഘം അപകടത്തില്‍പ്പെട്ടു, ഒരു മരണം
