
News Now
പരമ്പര സ്വന്തമാക്കാന് ഇന്ത്യ ഇറങ്ങുന്നു; പ്ലേയിങ് ഇലവനില് മാറ്റങ്ങള്ക്ക് സാധ്യത, ഭുവനേശ്വറും കുല്ദീപും കളിച്ചേക്കും

ഭജൻസ് വൈബിൽ ക്രിസ്തീയ ഭക്തിഗാനങ്ങൾ; പള്ളിപ്പെരുന്നാളുകളിൽ പുതിയ തരംഗം തീർത്ത് 'കീസ് ബാൻഡ്'
പാമ്പിനെ പോലെ റോഡില് 'നൃത്തം ചവിട്ടി' കാര്; കൊച്ചിയില് റീല്സ് എടുത്ത യുവാവ് ലൈസന്സ് സസ്പെന്ഡ് ചെയ്യും

മഹാനവമി, വിജയദശമി ദിവസങ്ങളില് തുലാമാസപൂജ; ശബരിമല നട ഇന്ന് തുറക്കും; മുഖ്യമന്ത്രി ദര്ശനത്തിനെത്തും

അടുക്കളയില് ഗ്യാസ് ഏറ്റവും ചെലവാകുന്നത് ചോറ് വേവിക്കുമ്പോഴാണ്. വേവ് കൂടിയ മട്ട അരി ഒന്ന് വേവിച്ചെടുക്കാന് കുക്കറില് 12 വരെ വിസില് അടിപ്പിക്കേണ്ടതായി വരാറുണ്ട്.
പഴയ വിറക് അടുപ്പ് ഇന്ന് ഉപയോഗിക്കുന്നവരുടെ എണ്ണം കുറഞ്ഞതോടെ മിക്ക വീടുകളിലും ഇപ്പോള് പാചകത്തിന് ഗ്യാസ് അടുപ്പുകളെയാണ് ആശ്രയിക്കുന്നത്. അതുകൊണ്ട് തന്നെ ഗ്യാസ് സിലിണ്ടര് ഒരു മാസം കൊണ്ട് തന്നെ തീര്ന്നുകിട്ടും. സ്മാര്ട്ട് ആയി പാചകം ചെയ്താല് ഗ്യാസ് ചെലവാകുന്നത് കുറയ്ക്കാനും കൂടുതല് കാലം ഉപയോഗിക്കാനും സാധിക്കും.
WHAT TO READ NEXT

ചിരവയില്ലാതെ തേങ്ങ ചിരകിയെടുക്കാം, എളുപ്പ വഴി
വേവ് കൂടിയ മട്ടയരി വളരെ വേഗത്തില് ഗ്യാസ് അധികം ചെലവാകാതെ വേവിച്ചെടുക്കാന് ചില സ്മാര്ട്ട് ടിപ്സ് പരീക്ഷിച്ചാലോ!
അരി നല്ലതുപോലെ കഴുകി, 15-20 മിനിറ്റ് വെള്ളത്തില് കുതിര്ത്തു വെയ്ക്കുക.
ആ സമയം പ്രഷര് കുക്കറില് വെള്ളം നന്നായി ചൂടാക്കിയെടുക്കാം. ശേഷം ചൂടായ വെള്ളത്തിലേക്ക് കുതിര്ന്ന വെച്ച അരി ചേര്ത്ത് മൂന്ന് വിസില് വരെ വേവിക്കുക.
കുക്കറിന്റെ പ്രഷര് പൂര്ണമായും പോയ ശേഷം മാത്രം കുക്കര് തുറക്കാം. അരി നല്ലതു പോലെ വെന്തിട്ടുണ്ടാകും. ആവശ്യമെങ്കില് കഞ്ഞിവെള്ളം കളഞ്ഞ ശേഷം അല്പം ചൂടുവെള്ളം ഒഴിച്ച് വാര്ക്കാവുന്നതാണ്.
സ്മാര്ട്ട് കുക്കിങ് പരിശീലിക്കുന്നതിലൂടെ ഗ്യാസും സമയവും ലാഭിക്കാം. അടുത്ത തവണ മട്ടയരി ഇങ്ങനെയൊന്ന് വേവിച്ചു നോക്കൂ.
Summary
How to cook Matta Rice easy without using too much Cooking Gas
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




