ഇതല്ലേ മോനേ ഇപ്പോഴത്തെ ട്രെന്‍ഡ്, ദേ പിടിച്ചോ... തോബാ തോബ! വൈറലായി മുത്തശ്ശിമാരുടെ ഗ്രൂപ്പ് ഡാന്‍ഡ്

dance
തോബാ തോബ! വൈറലായി മുത്തശ്ശിമാരുടെ ഗ്രൂപ്പ് ഡാന്‍ഡ്Source by : SMONLINE
Last Updated :21 July 2024, 5:37 pm IST

സോഷ്യല്‍മീഡിയയുടെ മനം കവര്‍ന്ന് ഒരു കൂട്ടം മുത്തശ്ശിമാര്‍. കഴിഞ്ഞ ദിവസം റിലീസ് ആയ വിക്കി കൗശല്‍ ചിത്രം ബാഡ് ന്യൂസിലെ തോബാ തോബ എന്ന ഗാനം റീല്‍സിലൂടെ സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നതിനിടെയാണ് ട്രെന്‍ഡ് പിടിച്ച് മുത്തശ്ശിമാരുടെ വരവ്.

ബെംഗളൂരുവിലെ ശാന്തി വൃദ്ധസദനത്തിലെ ആറംഗ സംഘമാണ് സോഷ്യല്‍മീഡിയയെ ഇപ്പോള്‍ ആകെ ഇളക്കിമറിക്കുന്നത്. ഒരേ പോലത്തെ സാരിയും നടുക്ക് നില്‍ക്കുന്ന ആള്‍ കൂളിങ് ഗ്ലാസും വെച്ചിട്ടുണ്ട്. കണ്ടതില്‍ വെച്ച് ഏറ്റവും ക്യൂട്ട് തോബാ വേര്‍ഷന്‍ എന്നായിരുന്നു വിഡിയോയ്ക്ക് താഴെ വന്ന കമന്‍റുകള്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മുത്തശ്ശിമാരെ പ്രശംസിച്ച് പ്രമുഖരടക്കം നിരവധി പേരാണ് കമന്‍റ് ചെയ്തത്. ബോളിവുഡ് താരം വിക്കി കൗശലും കമന്‍റുമായി എത്തിയതോടെ വിഡിയോയ്ക്ക് താഴെ ആരാധകരും നിറഞ്ഞു. ചുരുങ്ങിയ സമയം കൊണ്ട് വിഡിയോ ദശലക്ഷക്കണത്തിന് ആളുകളാണ് കണ്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now