1995-ൽ ജാമ്യത്തിലിറങ്ങി മുങ്ങിയ ചെന്നൈ സ്വദേശി ഇളന്തമിഴൻ പരമശിവത്തെയാണ് ആലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്

News Now
കുറഞ്ഞ ചെലവില് മികച്ച ലാഭം, പ്രമേഹ രോഗികള്ക്കും അനുയോജ്യമായ പാഷന് ഫ്രൂട്ട്; എളുപ്പമാണ് കൃഷിയും പരിപാലനവും

വൈദ്യുതി ബില് അടയ്ക്കാന് കാശില്ലേ? തവണകളായി അടക്കാം, ഒമാനില് പുതിയ സേവനം

ചീഫ് ജസ്റ്റിസിനെതിരായ വിവാദ പരാമർശം; സഞ്ജയ് റാവത്തിന് സുപ്രീം കോടതിയുടെ ക്രിമിനൽ കോടതിയലക്ഷ്യ നോട്ടീസ്

'ദസറയില് രാവണനൊപ്പം പാറ്റയെയും കത്തിക്കും'; അഴുക്കിന്റെ പ്രതീകമെന്ന് രാംലീലാ കമ്മിറ്റി

ആലത്തൂർ: ആറുവയസുകാരൻ ലോറിയിടിച്ച് മരിച്ച കേസിൽ മുപ്പത് വർഷത്തിന് ശേഷം ഒളിവിലായിരുന്ന ലോറി ഡ്രൈവറെ ആലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് പഴയ മദ്രാസ് മോസ്ക് സ്ട്രീറ്റ് സ്വദേശിയായ ഇളന്തമിഴൻ പരമശിവത്തെ (60) ആണ് ചെന്നൈയിലെ മേൽവിലാസം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ പൊലീസ് പിടികൂടിയത്. നൂർ കേരളപ്പറമ്പ് ദാറുൽഹിദായയിൽ അബ്ദുൾ റഹ്മാന്റെയും ഹവ്വാമ്മയുടെയും മകൻ ഉമർ ഫാറൂഖ് (6) ആണ് 1995 ഡിസംബർ 12-ന് മദ്രസയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ വാഹനാപകടത്തിൽ മരിച്ചത്. പഴയ ദേശീയപാതയിലെ വാനൂരിൽ വെച്ചായിരുന്നു കുട്ടിയെ പ്രതിയോടിച്ച ലോറി ഇടിച്ചുതെറിപ്പിച്ചത്.
ജാമ്യത്തിലിറങ്ങി മുങ്ങി; നീണ്ട 30 വർഷത്തെ ഒളിവുജീവിതം
സംഭവത്തിന് പിന്നാലെ അറസ്റ്റിലായ ഇളന്തമിഴൻ പിന്നീട് കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി. തുടർന്ന് കേസിന്റെ വിചാരണനടപടികൾക്കായി കോടതിയിൽ ഹാജരാകാതെ മുങ്ങുകയായിരുന്നു. ഇതോടെ ആലത്തൂർ കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.
വർഷങ്ങൾ നീണ്ട തെരച്ചിലിനൊടുവിൽ ആലത്തൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ സി.പി.ഒ എം. മിഥുൻ, സി.പി.ഒ എസ്. ഹരീഷ് എന്നിവർ ചേർന്നാണ് പ്രതിയുടെ ചെന്നൈയിലെ ഇപ്പോഴത്തെ മേൽവിലാസം തിരിച്ചറിഞ്ഞത്. തുടർന്ന് ആലത്തൂർ ഇൻസ്പെക്ടർ സോണി മത്തായി, എസ്.ഐ എ.കെ. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചെന്നൈയിലെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇളന്തമിഴനെ ആലത്തൂർ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
Summary
After remaining absconding for nearly 30 years, Chennai native Ilanthamilan Paramasivam was arrested by Alathur Police in connection with a 1995 road accident that caused the death of 6-year-old Umar Farooq.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

സ്റ്റിയറിങ്ങിൽനിന്ന് കൈവിട്ടാൽ നിമിഷങ്ങൾക്കകം അലർട്ട്; ഡ്രൈവറുടെ ഉറക്കം കെടുത്താൻ പാലക്കാട് ഐഐടിയുടെ 'മാജിക് ടച്ച്'!

അട്ടപ്പാടി ഇരട്ടക്കൊലപാതകം: പ്രതി പശ്ചിമ ബംഗാളിൽനിന്ന് പിടിയിൽ; കൊല്ലപ്പെട്ടവരുമായി രണ്ടുമാസത്തെ പരിചയമെന്ന് മൊഴി



