'എല്ലാവർക്കും റിലേറ്റ് ചെയ്യാവുന്ന കഥ', 'പെർഫക്ട് ഫാമിലി എന്റർടെയ്‌നർ'; ധനുഷിന്റെ ഇഡ്‌ലി കടൈ എക്സ് പ്രതികരണങ്ങൾ

'കുറേ നാളുകൾക്ക് ശേഷം ഒരു നല്ല സിനിമ കണ്ടു'

Idly Kadai
Idly KadaiSource by : എക്സ്
Last Updated :1 October 2025, 11:58 am IST

ധനുഷ് സംവിധാനം ചെയ്ത് പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ഇഡ്‌ലി കടൈ. ദസറ റിലീസായി ഒക്ടോബർ ഒന്നിന് ചിത്രം തിയറ്ററുകളിലെത്തിയിരിക്കുകയാണ്. നിത്യ മേനോൻ, സത്യരാജ്, അരുൺ വിജയ്, ശാലിനി പാണ്ഡെ, രാജ്കിരൺ തുടങ്ങി വൻ താരനിര ചിത്രത്തിൽ അണിനിരന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ പ്രതികരണങ്ങൾ പുറത്തുവന്നിരിക്കുകയാണ്. എക്സിലൂടെയാണ് സിനിമാ പ്രേക്ഷകർ പ്രതികരിച്ചിരിക്കുന്നത്. മുരുകൻ എന്ന കഥാപാത്രമായാണ് ധനുഷ് ചിത്രത്തിലെത്തുന്നത്.

'നല്ലൊരു ഇമോഷണൽ ഡ്രാമയാണെന്നും ധനുഷ്- നിത്യ മേനോൻ കോമ്പോയും നന്നായിരുന്നുവെന്ന്' പലരും കുറിക്കുന്നു. 'ഒരു സിംപിൾ കഥയെ ധനുഷ് നന്നായി അവതരിപ്പിച്ചിട്ടുണ്ടെന്നും' ഒരാൾ എക്സിൽ കുറിച്ചു. 'കുറേ നാളുകൾക്ക് ശേഷം ഒരു നല്ല സിനിമ കണ്ടു', 'പുതിയതായി ഒന്നുമില്ല...പക്ഷേ ധനുഷ് നന്നായി സംവിധാനം ചെയ്തിട്ടുണ്ട്. ഒരു ഫീൽ ​ഗുഡ് മൂവി' എന്ന് വേറൊരാൾ കുറിച്ചു.

'ഇഡ്‌ലി കടൈ കണ്ട് മനസ് നിറഞ്ഞു, റിലേറ്റബിൾ ആണ്, ഇമോഷൻസ് നന്നായി വർക്കായിട്ടുണ്ട്' എന്നൊക്കെ പറയുന്നവരും കുറവല്ല. 'ധനുഷ് സംവിധാനം ചെയ്തതിൽ ഏറ്റവും മികച്ച ചിത്രം ഇതാണ് എന്നും' ചിലർ അഭിപ്രായപ്പെടുന്നുണ്ട്. 'ഫാമിലിയായി പോയി കാണാവുന്ന ഒരു ചിത്രം, തിരക്കഥ നന്നായിട്ടുണ്ട്' എന്നും ചിലർ കുറിച്ചു.

ഡോൺ പിക്‌ചേഴ്‌സിന്റെയും വണ്ടർബാർ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെയും ബാനറുകളിൽ ധനുഷ് തന്നെയാണ് ഇഡ്‌ലി കടൈ നിർമിച്ചിരിക്കുന്നത്. ജി വി പ്രകാശ്കുമാറിന്റെ സം​ഗീതത്തെയും പശ്ചാത്തല സം​ഗീതത്തെയും അഭിനന്ദിക്കുന്നവരും കുറവല്ല.

ചിത്രത്തിന്റെ ടെക്നിക്കൽ സൈഡിനെയും പ്രേക്ഷകർ അഭിനന്ദിക്കുന്നുണ്ട്. 2022-ൽ പുറത്തിറങ്ങിയ 'തിരുച്ചിത്രമ്പലം' എന്ന ചിത്രത്തിന് ശേഷം ധനുഷും നിത്യ മേനോനും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണ് ഇഡ്‌ലി കടൈ. കുബേര ആണ് ധനുഷിന്റേതായി ഇതിന് മുൻപ് തിയറ്ററുകളിലെത്തിയ ചിത്രം. അതേസമയം ചിത്രം 100 കോടി കളക്ഷൻ നേടും എന്നാണ് ആരാധകരുടെ പ്രതീക്ഷ.

News Now

Summary

Cinema News: Dhanush and Arun Vijay starrer Idly Kadai X Reviews.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics