
'സ്ത്രീ വേഷമാണെങ്കിലും ഞാന്‍ ചെയ്യാം'; ജീവിതം മാറ്റിമറിച്ച സൗഹൃദം; ഫഹദിനെ ആദ്യം കണ്ടതിനെക്കുറിച്ച് ദിലീഷ് പോത്തന്
അയാളുടെ കാലിബര്‍ ആ സമയത്തേ മനസിലായി

മലയാള സിനിമയിലെ ജനപ്രീയ കൂട്ടുകെട്ടാണ് ഫഹദ് ഫാസിലും ദിലീഷ് പോത്തന്. ഇരുവരും ഒരുമിച്ച മൂന്ന് സിനിമകളും വലിയ വിജയങ്ങളും, മലയാള സിനിമയുടെ ഗതി തന്നെ മാറ്റിയവയുമായിരുന്നു. നിര്‍മാതാക്കളായി ഇരുവരും പിന്നണിയിലുണ്ടായിരുന്ന സിനിമകളും നടനും നിര്‍മാതാവുമായി ഒരുമിച്ച സിനിമകളും വലിയ വിജയങ്ങളാണ്.
തന്റെ ജീവിതം തന്നെ മാറ്റി മറിച്ച സൗഹൃദങ്ങളിലൊന്നാണ് ഫഹദുമായുള്ളതെന്നാണ് ദിലീഷ് പോത്തന് പറയുന്നത്. ആഷിഖ് അബു ഒരുക്കിയ 22 ഫീമെയില്‍ കോട്ടയത്തിന്റെ നരേഷന്റെ സമയത്താണ് ദിലീഷും ഫഹദും പരിചയപ്പെടുന്നത്. ആ സമയത്ത് ആഷിഖ് അബുവിന്റെ സംവിധാന സഹായിയായിരുന്നു ദീലീഷ് പോത്തന്. ഈ കൂടിക്കാഴ്ചയെക്കുറിച്ച് ബാബു രാമചന്ദ്രന് നല്കിയ അഭിമുഖത്തില്‍ ദിലീഷ് ഓര്‍ക്കുന്നുണ്ട്.
''22 ഫീമെയില്‍ കോട്ടയത്തിന്റെ നരേഷന്റെ സമയത്താണ് ഫഹദ് ഫാസിലിനെ പരിചയപ്പെടുന്നത്. അത് എന്റെ ജീവിതത്തില്‍ ഒരുപാട് വലിയ മാറ്റങ്ങള്‍ക്ക് കാരണമായ സൗഹൃദമായി മാറുകയായിരുന്നു പിന്നീട്. ചാപ്പ കുരിശൊക്കെ കണ്ടപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ പ്രകടനത്തില്‍ പ്രതീക്ഷ തോന്നിയിരുന്നു. 22 തുടങ്ങി കുറച്ച് കഴിഞ്ഞപ്പോഴേക്കും പതുക്കെ പതുക്കെ ഫഹദ് ഓരോ സീനുകളെ സമീപിക്കുന്നത് ഓരോ സീനുകളെ കാണുന്നതുമൊക്കെ നമ്മള് അടുത്തു നിന്ന് കാണുകയാണ്. ഇയാളുടെ അഭിനയശൈലിയും, മീറ്ററും ഭയങ്കര സാധ്യതയുള്ളതാണെന്ന് തോന്നി. അയാളുടെ കാലിബര്‍ ആ സമയത്തേ മനസിലായി'' ദിലീഷ് പറയുന്നു.
ദിലീഷിന്റെ ആദ്യ സിനിമയായ മഹേഷിന്റെ പ്രതികാരത്തില്‍ ഫഹദ് ആയിരുന്നു നായകന്. ദിലീഷിന്റെ രണ്ടാമത്തെ ചിത്രത്തിലുമൊരു പ്രധാന വേഷത്തില്‍ ഫഹദ് എത്തി. ഫഹദ് അതുവരെ ചെയ്ത നായക വേഷങ്ങളില്‍ നിന്നും വ്യത്യസ്തായിരുന്നു തൊണ്ടിമുതലും ദൃക്സാക്ഷിയുമിലേത്. എങ്ങനെയാണ് ചിത്രത്തിലേക്ക് ഫഹദ് വന്നതെന്നും ദിലീഷ് പറയുന്നുണ്ട്.
''നമ്മള് പ്രതീക്ഷയര്‍പ്പിക്കുന്നത് കഥാപാത്രത്തിലാണ്. ഒരു കഥാപാത്രത്തെ കണ്ട്, അയാള്‍ അത് പെര്‍ഫോം ചെയ്ത് കഴിയുമ്പോഴേക്കും നമ്മുടെ മനസില്‍ ആ കഥാപാത്രം കേറും. പിന്നെ വേറൊരാള് ആ കഥാപാത്രം ചെയ്യുന്നത് ആലോചിക്കാന്‍ പറ്റില്ല. എനിക്ക് അങ്ങനെയാണ്. ഫഹദിന് സ്റ്റാര്‍ഡം, ഇമേജ് എന്നതിനെക്കുറിച്ച് ആശങ്കകളില്ല. നടന് എന്ന നിലയില്‍ എല്ലാ വെല്ലുവിളികളേയും ഏറ്റെടുക്കുമെന്നാണ് തോന്നിയിട്ടുള്ളത്. ആക്ടേഴ്സില്‍ ഞാന്‍ വര്‍ക്ക് ചെയ്യുന്ന രീതി ഫഹദിന് ഇഷ്ടമായിരുന്നു. മഹേഷ് കഴിഞ്ഞത് എന്നോട് പറഞ്ഞത്, എന്ത് വേഷമാണെങ്കിലും ചെയ്യാന്‍ തയ്യാറാണ്, അതിപ്പോള്‍ സ്ത്രീ വേഷമാണെങ്കിലും ചെയ്യും എന്നാണ്. ആ ധൈര്യത്തിലാണ് അദ്ദേഹത്തെ സമീപിക്കുന്നത്'' ദിലീഷ് പറയുന്നു.
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
Dileesh Pothan recalls meeting Fahadh Faasil and how he got ropped into his movies.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ഒരുമിച്ച് സിനിമ ചെയ്തിട്ട് 13 വര്‍ഷം, എന്താ ലാലുവേട്ടാ നമുക്ക് പറ്റിപ്പോയതെന്ന് ഫഹദ് ചോദിച്ചു: ലാല്‍ ജോസ്

'എൻ്റെ മാനസിക വിഷമങ്ങളും ഡിപ്രഷനെയും പറ്റി തന്നെയാണ് സംസാരിക്കുന്നത്, പക്ഷേ വീഴ്ച പറ്റി'; 'ഓടും കുതിര ചാടും കുതിര'യെക്കുറിച്ച് ഫഹദ്


