
അന്ന് പാപ്പമയെങ്കില്‍ ഇന്ന് തിയേറ്ററിലെ ചെവിയോര്‍ക്കല്‍; ജയറാമിനെ അനുകരിച്ച് ദിവ്യ പ്രഭ; കളിയാക്കിയെന്ന് വിമര്‍ശനം
ചിലര്‍ കയ്യടിക്കുമ്പോള്‍ ജയറാമിനെ കളിയാക്കിയത് ശരിയല്ലെന്നും പറയുന്നു

ജയറാമിന്റെ വൈറല്‍ ട്രെന്റാണ് സലാം കാശ്മീരിലെ പാപ്പമാ സീന്‍. സോഷ്യല്‍ മീഡിയ ലാഗ്വേജിലെ സ്ഥിരം കാഴ്ചയാണിന്ന് പാപ്പമാ മീം. ഇതിന് പിന്നാലെ വീണ്ടുമൊരു ട്രെന്റിന് കൂടി തുടക്കം കുറിച്ചിരിക്കുകയാണ് ജയറാം. ആശകള്‍ ആയിരം സിനിമകളുടെ തിയേറ്റര്‍ വിസിറ്റിനിടെയുള്ള ജയറാമിന്റെ വിഡിയോയാണ് വൈറലായി മാറിയത്.
ഇതിന് പിന്നാലെ ഇപ്പോഴിതാ ജയറാമിനെ അനുകരിക്കുന്ന നടി ദിവ്യ പ്രഭയുടെ വിഡിയോയും വൈറലായി മാറിയിരിക്കുകയാണ്. തന്റെ പുതിയ ചിത്രമായ മസ്തിഷ്ക മരണത്തിന്റെ തിയേറ്റര്‍ വിസിറ്റിനിടെയാണ് ദിവ്യ പ്രഭ ജയറാമിനെ അനുകരിച്ചത്. അകത്ത് ഷോ നടക്കുമ്പോള്‍ തിയേറ്ററിന്റെ വാതിലില്‍ ചെവി വച്ച് കേള്‍ക്കുകയും തന്റെ പിന്നിലായി നില്ക്കുന്നവരോട് ശബ്ദമുണ്ടാക്കരുതെന്ന് ആംഗ്യം കാണിക്കുകയും ചെയ്യുന്ന ദിവ്യയുടെ വിഡിയോ വൈറലാവുകയാണ്.
നേരത്തെ ആശകള്‍ ആയിരം സിനമിയുടെ തിയേറ്റര്‍ വിസിറ്റിനിടെയായിരുന്നു ജയറാമിന്റെ വൈറല്‍ വിഡിയോ സംഭവിക്കുന്നത്. വാതിലില്‍ ചെവി വച്ച് അകത്തെ ശബ്ദം കേള്‍ക്കുകയായിരുന്നു ജയറാം. ഇതിനിടെ വാതില്‍ തുറക്കാന്‍ ശ്രമിച്ച സഹായിയോട് വേണ്ടെന്ന് ആംഗ്യം കാണിക്കുകയുമായിരുന്നു ജയറാം. പിന്നാലെ വിഡിയോ വൈറലാവുകയും നിരവധി പേര് ട്രോളുകളുമായി എത്തുകയും ചെയ്തു.
ഈ രംഗം അതേ പോലെ അനുകരിക്കുകയാണ് ദിവ്യ പ്രഭ. ട്രെന്റിനൊപ്പമുള്ള ദിവ്യയുടെ വിഡിയോയ്ക്ക് ചിലര്‍ കയ്യടിക്കുമ്പോള്‍ ജയറാമിനെ കളിയാക്കിയത് ശരിയല്ലെന്നും പറയുന്നുണ്ട്. അതേസമയം മികച്ച പ്രതികരണങ്ങളാണ് മസ്തിഷ്ക മരണം നേടുന്നത്. കൃഷാന്ദ് സംവിധാനം ചെയ്ത സിനിമയില്‍ രജിഷ വിജയന്, നിരഞ്ജ് മണിയന്‍പിള്ള, ജഗദീഷ് തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്.
News Now
Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി
'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം

കോൺഗ്രസ് നേതാവ് ബിആർഎം ഷെഫീറിന്റെ ഭാര്യയ്ക്ക് സീമാറ്റിൽ കരാർ നിയമനം; അപേക്ഷ ക്ഷണിച്ചില്ലെന്ന് പരാതി; ഡിവൈഎഫ്ഐ ഉപരോധം

'ലാലേട്ടനൊപ്പമുള്ള കോമഡി സീൻ, അത് വൻ സംഭവം ആയി മാറിയേനേ, പക്ഷേ...'; 'തേന്മാവിന് കൊമ്പത്തി'നെക്കുറിച്ച് സോണിയ

Summary
Divya Prabha imitates Jayaram during theatre visit. video goes viral.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'വാനപ്രസ്ഥത്തിലെ ആ സീന്‍ എനിക്ക് ഇന്നും അത്ഭുതമാണ്'; എത്ര ശ്രമിച്ചാലും റീക്രിയേറ്റ് ചെയ്യാനാകില്ലെന്ന് സെറിന്‍ ഷിഹാബ്

'കിടിലൻ കോമഡിയും ആക്ഷനും, ജേസണിന്റെ ആദ്യ സിനിമ ആണെന്ന് തോന്നില്ല; ബ്ലോക്ബസ്റ്റർ ഉറപ്പിച്ചോ', 'സിഗ്മ' എക്സ് പ്രതികരണങ്ങൾ


