പൃഥ്വിരാജിനേയും നിവിനേയും ഒഴിവാക്കി; പക്ഷെ ദുല്‍ഖറിനെ കാത്തിരിക്കുന്നത് മമ്മൂട്ടി; ജിന്നിനെ ചാത്തന്‍ പിടിക്കുമോ?

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമാണ് ഐ ആം ഗെയിം

Dulquer Salmaan, Mammootty
Dulquer Salmaan, Mammootty
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :14 ഓഗസ്റ്റ് 2026, 12:54 pm IST

ആരാധകര്‍ കാത്തിരിക്കുകയായിരുന്നു ബോക്‌സ് ഓഫീസില്‍ മലയാളത്തിന്റെ ഈ തലമുറയിലെ മൂന്ന് സൂപ്പര്‍ താരങ്ങള്‍ മുഖാമുഖം വരുന്ന നിമിഷത്തിനായി. ഈ ഓണക്കാലത്ത് തിയേറ്ററുകള്‍ക്ക് തീയിടാന്‍ ദുല്‍ഖര്‍ സല്‍മാനും, പൃഥ്വിരാജും, നിവിന്‍ പോളിയുമെത്തുന്ന ആവേശത്തിലായിരുന്നു ആരാധകര്‍. എന്നാല്‍ അപ്രതീക്ഷിതമായി കഴിഞ്ഞ ദിവസം ക്ലാഷില്‍ നിന്നും പിന്മാറുന്നതായി ദുല്‍ഖര്‍ സല്‍മാന്‍ അറിയിക്കുകയായിരുന്നു.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ഐ ആം ഗെയിം ഓണത്തിന് തിയേറ്ററുകളിലെത്തില്ല. പകരം സെപ്റ്റംബര്‍ മൂന്നിനാകും ഐ ആം ഗെയിമിന്റെ റിലീസ്. ഈ തീരുമാനത്തില്‍ ആരാധകര്‍ നിരാശരാണ്. ഓണം പോലൊരു സുവര്‍ണാവസരം നഷ്ടമാക്കിയതിന്റെ നീരസം അവര്‍ അറിയിക്കുന്നുണ്ട്. എന്നാല്‍ ഈ മാറ്റിവെക്കല്‍ വഴിയൊരുക്കിയിരിക്കുന്നത് രസകരമായ മറ്റൊരു ക്ലാഷിനാണ്.

പൃഥ്വിരാജും നിവിന്‍ പോളിയുമായുള്ള ക്ലാഷ് ഒഴിവാക്കിയ ദുല്‍ഖര്‍ സല്‍മാനെ കാത്തിരിക്കുന്നത് സാക്ഷാല്‍ മമ്മൂട്ടിയാണ്. മമ്മൂട്ടി അതിഥി വേഷത്തിലെത്തുന്ന ലോ ആന്റ് ഓര്‍ഡറാണ് ഐ ആം ഗെയിമിനേയും കാത്ത് നില്‍ക്കുന്നത്. സെപ്റ്റംബര്‍ 4 നാണ് ലോ ആന്റ് ഓര്‍ഡര്‍ തിയേറ്ററുകളിലെത്തുന്നത്. പ്രകാശ് വര്‍മ നായകനാകുന്ന സിനിമയുടെ സംവിധാനം രഞ്ജിത്താണ്. ചിത്രത്തില്‍ ഐക്കോണിക് ആയ കാരക്കാമുറി ഷണ്‍മുഖനായാണ് മമ്മൂട്ടിയെത്തുന്നത്.

അതേസമയം ഖലീഫയില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തിലുന്നുണ്ട്. ഈ ക്ലാഷില്‍ നിന്നും കൂടി ഒഴിവായാണ് മമ്മൂട്ടിയുടെ മുന്നിലേക്ക് ദുല്‍ഖര്‍ എത്തുന്നതെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. വാപ്പച്ചിയും മകനും അടുത്തടുത്ത ദിവസം വരുന്നുവെന്നത് രസകരമായ ട്രോളുകള്‍ക്കും പ്രതികരണങ്ങള്‍ക്കും വഴിയൊരുക്കിയിട്ടുണ്ട്. ഖലീഫയേയും ബെത്‌ലഹേം കുടുംബ യൂണിറ്റിനേയും പേടിച്ചോടിയ ദുല്‍ഖര്‍ ചെന്നു കയറിയത് ചാത്തന്റെ മനയിലേക്കാണല്ലോ എന്നാണ് സോഷ്യല്‍ മീഡിയ തമാശയായി ചോദിക്കുന്നത്.

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമാണ് ഐ ആം ഗെയിം. ആര്‍ഡിഎക്‌സിന് ശേഷം നഹാസ് ഹിദായത്ത് ഒരുക്കുന്ന സിനിമ കിങ് ഓഫ് കൊത്തയ്ക്ക് ശേഷം ദുല്‍ഖറിന്റേതായി പുറത്തിറങ്ങുന്ന മലയാള സിനിമയാണ്. വലിയ ബജറ്റിലൊരുക്കിയ സിനിമയാണ് ഐ ആം ഗെയിം. കയാദു ലോഹര്‍ ആണ് ചിത്രത്തിലെ നായിക.

News Now

Summary

As I'm Game gets postponed to september, Dulquer Salmaan and Mammootty to have a rare face off at the boxoffice.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates