എല്ലാ ഭയപ്പാടുകള്‍ക്കും മുകളില്‍ തോന്നിയ ഒരു കോരിത്തിരിപ്പ്

Patriot
PatriotSource by : ഫെയ്സ്ബുക്ക്
Last Updated :27 February 2026, 11:02 am IST

News Now

ആരാധകരുടെ ആകാംക്ഷ ഉയര്‍ത്തിയിരിക്കുകയാണ് പേട്രിയറ്റിന്റെ പുതിയ പോസ്റ്റര്‍. മമ്മൂട്ടിയും മോഹന്‍ലാലും കുഞ്ചാക്കോ ബോബനുമുള്ള പോസ്റ്റര്‍ ആവേശവും ആകാംക്ഷയും ഒരുപോലെ സൃഷ്ടിക്കുന്നതാണ്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ഈ പോസ്റ്റര്‍ എഐ നിര്‍മിതമാണെന്ന ആരോപണവുമായി രംഗത്തെത്തി. പോസ്റ്ററില്‍ മോഹന്‍ലാലിന്റെ കാല് കാണുന്നില്ലെന്നതാണ് ആരോപണത്തിന് അടിസ്ഥാനം.

സോഷ്യല്‍ മീഡിയ പ്രചരണം ശക്തമായതോടെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍ ഷാജി നടുവില്‍. ഈ രംഗം ഷൂട്ട് ചെയ്തപ്പോള്‍ താനും അവിടെയുണ്ടായിരുന്നുവെന്നും കോരിത്തരിപ്പുണ്ടാക്കിയ കാഴ്ചയായിരുന്നു അതെന്നും ഷാജി കുറിപ്പില്‍ പറയുന്നു. ആ വാക്കുകളിലേക്ക്:

ആരെയും കുറ്റപ്പെടുത്താനായല്ല ഈ ഒരു കുറിപ്പ്. കാഴ്ചക്കാരന്... അവരുടേതായ സ്വാതന്ത്ര്യം ഉണ്ട്. വിമര്‍ശിക്കാനും അംഗീകരിക്കാനും ഉള്ള അവകാശവും ഉണ്ട്. പാട്രിയേറ്റ് ഷൂട്ടിംഗ് സമയം ശ്വാസമടക്കിപ്പിടിച്ച് കണ്ട കാഴ്ചയാണ് എനിക്ക് പറയാനുള്ളത്. ഒരു ഇടവേളയ്ക്ക് ശേഷം മമ്മൂക്ക ജോയിന്‍ ചെയ്തു ഒരു മാസം കഴിഞ്ഞപ്പോഴാണ് ഈ ഒരു സീന്‍ എടുത്തത്.

വേഗത്തില്‍ ഓടുന്ന വാഹനത്തിന്റെ ഡോര്‍ തുറന്നു വെളിയിലേക്ക് ചാഞ്ഞു നിന്ന് മമ്മൂക്ക ഇത് ചെയ്യുമ്പോള്‍ അത്ഭുതത്തോടെയും ആകാംക്ഷയോടും അതിലേറെ നെഞ്ചിടിപ്പും പ്രാര്‍ത്ഥനയും മാത്രം ആയിരുന്നു മനസ്സില്‍ എന്റെ മാത്രമല്ല മുഴുവന്‍ ക്രൂ മെമ്പര്‍ മാരുടെയും മനസ്സില്‍ അങ്ങനെ തന്നെ ആയിരുന്നു.

കാരണം കാറിന്റെ വേഗതയ്ക്കനുസരിച്ചു അടഞ്ഞു പോകുന്ന ഡോറിനെ തള്ളിപ്പിടിച്ച് പുറത്തേക്ക് ചാഞ്ഞു നില്‍ക്കുന്ന മമ്മൂക്ക. സപ്പോര്‍ട്ട് ചെയ്യാന്‍ ഒന്നുമില്ലാത്ത ഇടത്തില്‍ സണ്‍ റൂഫിനിടയിലൂടെ വെളിയിലേക്ക് നില്‍ക്കുന്ന ലാലേട്ടന്റെ കാലിനെ തന്റെ കാലുകൊണ്ട് ലോക്ക് ചെയ്തത് അദ്ദേഹം അത് ചെയ്തപ്പോള്‍ സത്യത്തില്‍ എല്ലാ ഭയപാടുകള്‍ക്കും മുകളില്‍ തോന്നിയ ഒരു കോരിത്തിരിപ്പ്.

രോമാഞ്ചം. ഒത്തൊരുമയോടെ സഹകരിച്ച് അവരത് ചെയ്യുന്നത് കാണാന്‍ ഭാഗ്യം ലഭിച്ചതിന്, അതില്‍ പങ്കാളി ആവന്‍ കഴിഞ്ഞതിന് ദൈവത്തോട് നന്ദി പറഞ്ഞിരുന്നു. ഈ ഒരു ആത്മാര്‍ത്ഥതയാണ് അന്നും ഇന്നും എന്നും ഇവരെ താരങ്ങള്‍ ആയി നില നിര്‍ത്തുന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇത്രയും കുറിക്കേണ്ടി വന്നത് ഈ കാഴ്ചകളെയും അതിന് കൊടുത്ത പ്രയത്‌നത്തെയും കാണാതെ പോകുന്ന എല്ലാം എഐ മയം എന്ന് നിസ്സാര വത്കരിക്കുന്നവരുടെ ഭാഷ ഒരുപാട് വേദനിപ്പിച്ചത് കൊണ്ട് കുറിച്ചതാണ്. എല്ലാം എഐ മയം അല്ല കൂട്ടുകാരെ.

Summary

Production Designer recalls how they shot the scene in Patriot poster. Says it is not created by AI.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics