
'ആടുജീവിതം' കണ്ട് മണിരത്നത്തിന്റെ മെസേജ്; നന്ദി കുറിച്ച് ബ്ലെസി
മണിരത്നം അയച്ച വാട്സ്ആപ് സന്ദേശം ബ്ലെസി തന്നെയാണ് ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത്

ആടുജീവിതം സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയാവുകയാണ്. ഗംഭീര അഭിപ്രായമാണ് ചിത്രത്തേക്കുറിച്ച് പുറത്തുവരുന്നത്. ഇപ്പോള്‍ ചിത്രം കണ്ട് ബ്ലെസിയെ പ്രശംസിച്ചിരിക്കുകയാണ് സംവിധായകന് മണിരത്നം.
മണിരത്നം അയച്ച വാട്സ്ആപ് സന്ദേശം ബ്ലെസി തന്നെയാണ് ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത്. 'ആശംസകള്‍ സാര്‍, നിങ്ങള്‍ ഇത് എങ്ങനെയാണ് യാഥാര്‍ത്ഥ്യമാക്കിയതെന്ന് എനിക്ക് അറിയില്ല. ഒരുപാട് കഷ്ടപ്പെട്ടു. അതെല്ലാം സ്ക്രീനില്‍ കാണാനുണ്ട്. മനോഹരമായി എടുത്തിരിക്കുന്നു. മരുഭൂമിയുടെ പലമുഖങ്ങള്‍ പകര്‍ത്തി. നിങ്ങളും സുനിലും മികച്ചതാക്കി. പൃഥ്വി ഒരുപാട് കഷ്ടപ്പെട്ടു. ഇത് യഥാര്‍ത്ഥത്തില്‍ സംഭവിച്ച കാര്യമാണ് എന്ന് ചിന്തിക്കുമ്പോള്‍ പേടിയാകുന്നു. അധികം വൈകാരികമാക്കാതെ സിനിമ അവസാനിപ്പിച്ചത് എനിക്ക് ഏറെ ഇഷ്ടപ്പെട്ടു. ആശംസകള്‍ സാര്‍.'- എന്നാണ് മണിരത്നം കുറിച്ചത്.
മെസേജിന്റെ സ്ക്രീന്‍ഷോട്ടാണ് ബ്ലെസി പോസ്റ്റ് ചെയ്തത്. ആടുജീവിതത്തെ ഇന്നത്തെ സിനിമയാക്കുന്നതിന് ടീമിന്റെ അര്‍പ്പണബോധത്തേയും പ്രയത്നത്തെയും അഭിനന്ദിക്കുകയും എടുത്തുകാണിക്കുകയും ചെയ്തതിന് മണിരത്നം സാറിന് വളരെ നന്ദി. എന്നാണ് ബ്ലെസി കുറിച്ചത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
നടന് ആര് മാധവനും ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. അവിശ്വസനീയം എന്നാണ് മാധവന് എക്സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ 'ആടുജീവിത'ത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ഞാന്‍ നിങ്ങളെയോര്‍ത്ത് അഭിമാനിക്കുകയും സംഭ്രമിക്കുകയും ചെയ്യുന്നു. ഇന്ത്യന്‍ സിനിമയുടെ ശേഷി കാണിച്ചുകൊടുത്തതില്‍ നന്ദിയുണ്ടെന്നും മാധവന് കുറിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


രാത്രി വാതില്‍ മുട്ടിയ സംവിധായകന് കെട്ടിപ്പിടിക്കാന്‍ നിര്‍ബന്ധിച്ചു; ഡോര്‍ പൊളിക്കുമോ എന്ന് ഭയന്നു: സ്വര ഭാസ്കര്‍

യുഎഇയില്‍ ചരിത്രം കുറിച്ച് ഇത്തിഹാദ് റെയില്‍; ഒരു മണിക്കൂര്‍ കൊണ്ട് ദുബൈ- അബുദാബി യാത്ര

