'26ന് നി‍ന്റെ കോൾ വന്നപ്പോൾ ഞാൻ അറിഞ്ഞില്ല നീ തിരിച്ചുവരാത്ത യാത്രയ്ക്ക് പോവുകയാണെന്ന്'; ദിലീപിന്റെ വേർപാടിൽ ഷാജു ശ്രീധർ

തന്റെ കുടുംബവുമായി ഏറെ അടുപ്പം കാത്തുസൂക്ഷിച്ച ആളാണ് ദിലീപ് എന്നാണ് ഷാജു പറയുന്നത്

dileep sankar, shaju sreedhar
ദിലീപ് ശങ്കറും ഷാജു ശ്രീധറും Source by : ഇൻസ്റ്റ​ഗ്രാം
Last Updated :30 December 2024, 12:43 pm IST
Edited by :Manju

നടൻ ദിലീപ് ശങ്കറിന്റെ അപ്രതീക്ഷിത വിയോ​ഗത്തിന്റെ ഞെട്ടലിലാണ് സിനിമാ- സീരിയൽ രം​ഗം. ദിലീപിന്റെ സുഹൃത്തുക്കളായ നിരവധി താരങ്ങളാണ് നടനുമായുള്ള ഓർമകൾ പങ്കുവെക്കുന്നത് ഇപ്പോൾ ശ്രദ്ധനേടുന്നത് നടൻ ഷാജു ശ്രീധറിന്റെ കുറിപ്പാണ്. തന്റെ കുടുംബവുമായി ഏറെ അടുപ്പം കാത്തുസൂക്ഷിച്ച ആളാണ് ദിലീപ് എന്നാണ് ഷാജു പറയുന്നത്. ഡിസംബർ 26ന് തന്നെ ഫോൺ വിളിച്ചിരുന്നെന്നും താരം കൂട്ടിച്ചേർത്തു.

‘ഓരോ തവണയും കുടുംബത്തോടൊപ്പം ഒരു യാത്രപോകാം എന്നു പറഞ്ഞ് നീ വിളിക്കുകയും നമ്മൾ ഒരുമിച്ച് ഒരുപാട് യാത്രകളും ചെയ്തിട്ടുണ്ട്. ഡിസംബർ 26 ന് നിന്റെ കോൾ വന്നപ്പോൾ ഞാൻ അറിഞ്ഞില്ല കൂട്ടുകാരാ ഒരിക്കലും തീരിച്ചുവരാത്ത ഒരു യാത്രയ്ക്കാണ് നീ പോകുന്നത് എന്ന്... വിശ്വസിക്കാൻ പറ്റാത്ത വിയോഗം. പ്രിയ കൂട്ടുകാരന് പ്രണാമം.’–ഷാജു ശ്രീധർ കുറിച്ചു.

തിരുവനന്തപുരം വാന്റോസ് ജങ്ഷനിലെ സ്വകാര്യ ഹോട്ടലിലാണ് ദിലീപ് ശങ്കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ കാരണം വ്യക്തമായിട്ടില്ല. നാല് ദിവസം മുമ്പാണ് ദിലീപ് ശങ്കര്‍ ഹോട്ടലില്‍ മുറിയെടുത്തത്. രണ്ട് ദിവസമായി അദ്ദേഹം മുറി വിട്ട് പുറത്തേക്കൊന്നും പോയിരുന്നില്ലെന്നാണ് വിവരം. ഇന്ന് മുറിയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ ഹോട്ടല്‍ ജീവനക്കാര്‍ മുറി തുറന്ന് നോക്കി. അപ്പോഴാണ് നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now