ഓസ്കർ നോമിനേഷനിൽ ചരിത്രം കുറിച്ച് 'സിന്നേഴ്സ്'; 30-ാം വയസിൽ മൂന്നാമത്തെ നോമിനേഷനുമായി ഞെട്ടിച്ച് തിമോത്തിയും

സിന്നേഴ്‌സിനൊപ്പം ചര്‍ച്ച ചെയ്യപ്പെടുന്ന മറ്റൊരു പേരാണ് ഹോളിവുഡ് താരം തിമോത്തി ഷാലമെറ്റിന്റേത്.

Sinners, Timothée Chalamet
Sinners, Timothée ChalametSource by : ഇൻസ്റ്റ​ഗ്രാം
Last Updated :23 January 2026, 11:40 am IST

98-ാമത് ഓസ്കർ നോമിനേഷനിൽ ചരിത്രം കുറിച്ച് 'സിന്നേഴ്സ്'. റയാന്‍ കൂഗ്ലര്‍ സംവിധാനം ചെയ്ത സിന്നേഴ്സ് 16 നാമനിർ​ദേശമാണ് സ്വന്തമാക്കിയത്. മികച്ച ചിത്രം, നടന്‍, സഹനടി, സഹനടന്‍, സംവിധായകന്‍ തുടങ്ങി പ്രധാന മേഖലയിലെല്ലാം സിന്നേഴ്‌സ് നോമിനേഷന്‍ സ്വന്തമാക്കി കഴിഞ്ഞു. 'ഓൾ എബൗട്ട് ഈവ്', 'ടൈറ്റാനിക്', 'ലാ ലാ ലാൻഡ്' എന്നീ സിനിമകൾ നേടിയ 14 നാമനിർദേശങ്ങൾ എന്ന നേട്ടമാണ് സിന്നേഴ്സ് മറികടന്നത്.

മികച്ച ചിത്രത്തിന് പുറമെ, റയാൻ കൂഗ്ലർ മികച്ച സംവിധായകനും തിരക്കഥാകൃത്തിനുമുള്ള നാമനിർദേശങ്ങൾ നേടി. ചിത്രത്തിലെ നായകനായ മൈക്കിൾ ബി ജോര്‍ഡന്‍ തന്റെ ആദ്യ ഓസ്കർ നോമിനേഷനും കരസ്ഥമാക്കി. അതേസമയം സിന്നേഴ്‌സിനൊപ്പം ചര്‍ച്ച ചെയ്യപ്പെടുന്ന മറ്റൊരു പേരാണ് ഹോളിവുഡ് താരം തിമോത്തി ഷാലമെറ്റിന്റേത്.

മികച്ച നടനുള്ള നോമിനേഷന്‍ പട്ടികയില്‍ ഇത്തവണ തിമോത്തിയും ഇടംപിടിച്ചിട്ടുണ്ട്. സ്‌പോര്‍ട്‌സ് ഡ്രാമ ഴോണറിലൊരുങ്ങിയ മാര്‍ട്ടി സുപ്രീം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് തിമോത്തി നോമിനേറ്റ് ചെയ്യപ്പെട്ടത്. കഴിഞ്ഞവര്‍ഷം ഹോളിവുഡ് കണ്ട ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായി പലരും മാര്‍ട്ടി സുപ്രീമിനെ വിലയിരുത്തുന്നുണ്ട്.

തുടര്‍ച്ചയായ രണ്ടാം തവണയാണ് തിമോത്തി മികച്ച നടനുള്ള നോമിനേഷന്‍ പട്ടികയില്‍ ഇടംപിടിച്ചത്. എ കംപ്ലീറ്റ് അണ്‍നോണ്‍ എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു മുൻപ് തിമോത്തിയുടെ പേര് ഉയർന്നത്. 2018ല്‍ കോള്‍ മി ബൈ യുവര്‍ നെയിം എന്ന ചിത്രത്തിലൂടെയാണ് തിമോത്തി ആദ്യമായി ഓസ്‌കര്‍ നോമിനേഷന്‍ സ്വന്തമാക്കുന്നത്. 30 വയസിനിടെ മൂന്നാമത്തെ ഓസ്‌കര്‍ നോമിനേഷന്‍ സ്വന്തമാക്കിയ തിമോത്തി ഷാലമെറ്റാണ് സിനിമാ പ്രേമികള്‍ക്കിടയിലെ പ്രധാന ചര്‍ച്ച.

News Now

Summary

Cinema News: Sinners breaks Oscar nominations record.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates