
യൂണിഫോം വിതരണം ചെയ്തിട്ടും പണം നൽകിയില്ല; 43,863 ദിർഹം ഉടൻ നൽകണമെന്ന് സ്‌കൂളിനോട് അബുദാബി കോടതി
യൂണിഫോം വിതരണക്കാരന് നൽകാനുള്ള 43,863 ദിർഹം ഉടൻ നൽകണമെന്ന് കോടതി ഉത്തരവിൽ പറയുന്നു. എന്നാൽ 15,000 ദിർഹം അധികമായി നൽകണമെന്ന് പരാതിക്കാരന്റെ ആവശ്യം കോടതി തള്ളി.
അബുദാബി: കരാർ പ്രകാരം യൂണിഫോം വിതരണം ചെയ്തിട്ടും പണം നൽകാതെ വിതരണക്കാരനെ കബളിപ്പിച്ച കേസിൽ സ്വകാര്യ സ്കൂൾ മാനേജ്‍മെന്റ് കുറ്റക്കാരെന്ന് അബുദാബി കൊമേഴ്‌സ്യൽ കോടതി. യൂണിഫോം വിതരണക്കാരന് നൽകാനുള്ള 43,863 ദിർഹം ഉടൻ നൽകണമെന്ന് കോടതി ഉത്തരവിൽ പറയുന്നു. എന്നാൽ 15,000 ദിർഹം അധികമായി നൽകണമെന്ന് പരാതിക്കാരന്റെ ആവശ്യം കോടതി തള്ളി.
WHAT TO READ NEXT
ജുമുഅ നമസ്കാരത്തിന്റെ സമയത്തിൽ മാറ്റം വരുത്തി യു എ ഇ
യൂണിഫോം വിതരണവുമായി ബന്ധപ്പെട്ട് പരാതിക്കാരനും സ്കൂൾ പ്രിൻസിപ്പലും തമ്മിൽ ഒരു കരാർ വെച്ചിരുന്നു. ഇത് പ്രകാരം യൂണിഫോം കൃത്യസമയത്ത് തന്നെ വിതരണക്കാരൻ സ്കൂളിൽ എത്തിച്ചു നൽകുകയും ചെയ്തു.
ഇതിനായി ചെലവായ 43,863 ദിർഹം നൽകണമെന്ന് ആവശ്യപ്പെട്ട് ഇയാൾ പ്രിൻസിപ്പലിന് ബിൽ കൈമാറി. എന്നാൽ നിരവധി തവണ ആവശ്യപ്പെട്ടിട്ടും പണം നൽകാൻ പ്രിൻസിപ്പൽ തയ്യാറായില്ല. ഇതോടെയാണ് വിതരണക്കാരൻ കോടതിയെ സമീപിച്ചത്.
കരാറുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ച കോടതി പരാതിക്കാരന്റെ വാദങ്ങൾ ശരിയാണെന്ന് കണ്ടെത്തി. എന്നാൽ പ്രതിഭാഗം കോടതിയിൽ ഹാജരാകാനോ തെളിവുകൾ നൽകാനോ തയ്യാറായില്ല. ഇതോടെ പരാതിക്കാരന് അനുകൂലമായി കോടതി ഉത്തരവിടുകയായിരുന്നു.
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

Summary
Gulf news: Abu Dhabi Commercial Court Orders Private School to Pay Dh43,863 to Uniform Supplier.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



