സിഎസ്‌ഐആര്‍- യുജിസി നെറ്റ് പരീക്ഷ: എക്‌സാം സിറ്റി സ്ലിപ്പ് പ്രസിദ്ധീകരിച്ചു, വിശദാംശങ്ങള്‍

സിഎസ്‌ഐആര്‍- യുജിസി നെറ്റ് പരീക്ഷയുടെ എക്‌സാം സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് പ്രസിദ്ധീകരിച്ചു.

ugc net 2024
csirnet.nta.ac.in.ല്‍ കയറി എക്‌സാം സിറ്റി സ്ലിപ്പ് ഡൗണ്‍ലോഡ് ചെയ്യാംSource by : ഫയല്‍ ചിത്രം
Last Updated :18 July 2024, 1:21 pm IST

ന്യൂഡല്‍ഹി: സിഎസ്‌ഐആര്‍- യുജിസി നെറ്റ് പരീക്ഷയുടെ എക്‌സാം സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് പ്രസിദ്ധീകരിച്ചു. csirnet.nta.ac.in.ല്‍ കയറി എക്‌സാം സിറ്റി സ്ലിപ്പ് ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യമാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ഒരുക്കിയിരിക്കുന്നത്. ആപ്ലിക്കേഷന്‍ നമ്പറും ജനനത്തീയതിയും നല്‍കി എക്‌സാം സിറ്റി സ്ലിപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ജൂലൈ 25 മുതല്‍ 27 വരെയാണ് പരീക്ഷ. അഡ്മിറ്റ് കാര്‍ഡ് ഉടന്‍ തന്നെ പ്രസിദ്ധീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് മണിക്കൂറാണ് പരീക്ഷ. സാധാരണയായി രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് പരീക്ഷ. ചില വിഷയങ്ങള്‍ക്ക് മാത്രം ഉച്ചയ്ക്ക് ശേഷം മൂന്ന് മുതല്‍ ആറുമണി വരെയാണ് പരീക്ഷ.

നേരത്തെ ജൂണ്‍ 25 മുതല്‍ 27 വരെ പരീക്ഷ നടത്താനാണ് തീരുമാനിച്ചിരുന്നത്. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദമായതിന് പിന്നാലെ പരീക്ഷ മാറ്റിവെയ്ക്കുകയായിരുന്നു. പരീക്ഷ നടക്കുന്ന സെന്ററിന്റെ ലൊക്കേഷന്‍ സംബന്ധിച്ച് വിവരം നല്‍കുന്നതാണ് എക്‌സാം സിറ്റി സ്ലിപ്പ്. ഇതിനെ അഡ്മിറ്റ് കാര്‍ഡ് ആയി തെറ്റിദ്ധരിക്കരുതെന്നും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now