
ഹേമന്ത് സോറനെ ഇന്ന് ഇ ഡി ചോദ്യം ചെയ്യും; അറസ്റ്റുണ്ടായാല്‍ ഭാര്യ മുഖ്യമന്ത്രി ആയേക്കും
റാഞ്ചിയിലെ ഔദ്യോഗിക വസതിയില്‍ വച്ചായിരിക്കും ചോദ്യം ചെയ്യല്‍
ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇന്ന് ഇ ഡി ചോദ്യം ചെയ്തേക്കും. ചോദ്യംചെയ്യലിനായി ഇ ഡിക്ക് മുമ്പാകെ സോറന് ഇന്നുച്ചയ്ക്ക് ഹാജരായേക്കും. റാഞ്ചിയിലെ ഔദ്യോഗിക വസതിയില്‍ വച്ചായിരിക്കും ചോദ്യം ചെയ്യല്‍. സോറനെ ഇന്ന് തന്നെ അറസ്റ്റ് ചെയ്തേക്കും എന്നാണ് സൂചന.
അനധികൃത വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുത്തത് ഉള്‍പ്പടെ 3 ഇ ഡി കേസുകള്‍ ആണ് ഹേമന്ത് സോറനെതിരെയുള്ളത്. ഡല്‍ഹിയിലെ വീട്ടില്‍ തിങ്കളാഴ്ച നടത്തിയ റെയ്ഡിലാണു കണക്കില്‍പ്പെടാത്ത പണവും ബിഎംഡബ്ല്യു കാറും പിടിച്ചെടുത്തത്. ഇ ഡി പിടിച്ചെടുത്ത 36 ലക്ഷം രൂപയും കാറുകളും അനധികൃത ധന സമ്പാദനത്തിലൂടെ ഹേമന്ത് സോറന് സ്വന്തമാക്കി എന്നാണ് ഇഡി ആരോപണം.
ചോദ്യം ചെയ്യലിനെ തുടര്‍ന്ന് ഹേമന്ത് സോറന് അറസ്റ്റിലായാല്‍ മുഖ്യമന്ത്രി സ്ഥാനം ഭാര്യ കല്പന സോറന് ഏറ്റെടുതേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് സോറന്റെ ഔദ്യോഗിക വസതി, രാജ്ഭവന്, റാഞ്ചിയിലെ ഇഡി ഓഫീസ് എന്നിവയുടെ 100 മീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
2020 22 ല്‍ വ്യാജരേഖ ചമച്ച് ആദിവാസി ഭൂമി തട്ടിയെടുത്തു, ഖനന വകുപ്പിന്റെ ചുമതലയുമുള്ള സോറന് പദവി ദുരുപയോഗം ചെയ്ത് റാഞ്ചിയില്‍ 0.88 ഏക്കര്‍ ഖനിയുടെ പാട്ടക്കരാര്‍ നേടി എന്നിവയടക്കം 3 കള്ളപ്പണക്കേസുകളാണ് ഇ ഡി റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആദ്യ 8 സമന്‍സും അവഗണിച്ച സോറന് ഈ മാസം 20നു ചോദ്യംചെയ്യലിനു ഹാജരായിരുന്നു. അതേസമയം തനിക്കെതിരെ നടക്കുന്ന ഗൂഢാലോചനയുടെ ഫലമാണ് കേസെന്നാണ് സോറന്റെ വാദം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'നാന, നിങ്ങളുടെ ആ ഉപദേശം മരിക്കുവോളം മറക്കില്ല; ഒരിക്കല്‍ കൂടി തര്‍ക്കിക്കാനും ചായ പങ്കിടാനും സാധിച്ചിരുന്നെങ്കില്‍'; വികാരഭരിതനായി ഷാരൂഖ്

'സഞ്ജു പ്ലെയിങ് ഇലവനിൽ വേണം, മറ്റൊരു ചോദ്യവും ഇല്ല'

Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിൽ
ജിഎസ്ടി ഉദ്യോഗസ്ഥരുടെ അറസ്റ്റ് അധികാരം റദ്ദാക്കി; നിര്‍ണായക പരിഷ്കാരങ്ങളുമായി ജിഎസ്ടി കൗണ്‍സില്‍




