നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നിലവില്‍ പ്രത്യേക സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍ നടപടികള്‍ നടന്നുവരികയാണ്

Election Commission of India
Election Commission of India Source by : File
Last Updated :21 October 2026, 3:55 pm IST
Guest Author :Jayakumar

News Now

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ഊര്‍ജ്ജിതമാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. മണിപ്പൂര്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ എന്നീ സംസ്ഥാനങ്ങളിലാണ് അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഒരുക്കങ്ങള്‍ വിലയിരുത്താനായി തെരഞ്ഞെടുപ്പ് കമ്മീഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘം മണിപ്പൂരിലെത്തി.

തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി, ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നേതൃത്വത്തിലുള്ള സംഘങ്ങള്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ട്. ഉത്തരാഖണ്ഡില്‍ ഇതിനകം സന്ദര്‍ശനം നടത്തി. ഒക്ടോബര്‍ 28-ന് പഞ്ചാബില്‍ സന്ദര്‍ശനം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഗോവ സന്ദര്‍ശന തീയതികള്‍ പുനഃക്രമീകരിച്ചുവരികയാണ്. യു പി സന്ദര്‍ശന വിവരങ്ങള്‍ അന്തിമമായിട്ടില്ല.

ഉത്തര്‍പ്രദേശ് നിയമസഭയുടെ കാലാവധി അടുത്ത വര്‍ഷം മെയ് 22-ന് അവസാനിക്കും. മണിപ്പൂര്‍ (60 എംഎല്‍എമാര്‍), ഗോവ (40), പഞ്ചാബ് (117), ഉത്തരാഖണ്ഡ് (70) എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളുടെ കാലാവധി 2027 മാര്‍ച്ചിലും അവസാനിക്കുകയാണ്. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നിലവില്‍ പ്രത്യേക സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍ നടപടികള്‍ നടന്നുവരികയാണ്. 17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും അന്തിമ വോട്ടര്‍പട്ടിക ജനുവരി 4-ന് പ്രസിദ്ധീകരിക്കും.

Summary

Election Commission gears up for Assembly polls in five states early next year

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates