സര്‍ക്കാര്‍ സ്‌കൂളിലെ ഉച്ചഭക്ഷണം കഴിച്ച് 100 കുട്ടികള്‍ ആശുപത്രിയിലായെന്ന മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി

 mid-day meal
പ്രതീകാത്മക ചിത്രംSource by : File
Last Updated :1 May 2025, 6:23 pm IST

News Now

പട്‌ന: ബിഹാറിലെ സര്‍ക്കാര്‍ സ്‌കൂളില്‍ വിതരണം ചെയ്ത ഉച്ചഭക്ഷണത്തില്‍ ചത്ത പാമ്പ് ഉള്‍പ്പെട്ട് കുട്ടികള്‍ ഭക്ഷ്യ വിഷബാധയേറ്റ സംഭവത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. ബിഹാര്‍ തലസ്ഥാനമായ പട്‌നയ്ക്ക് സമീപം മൊക്കാമ മേഖലയില്‍ ഇക്കഴിഞ്ഞ ഏപ്രില്‍ 24 ന് ആയിരുന്നു സംഭവം. സര്‍ക്കാര്‍ സ്‌കൂളിലെ ഉച്ചഭക്ഷണം കഴിച്ച് 100 കുട്ടികള്‍ ആശുപത്രിയിലായെന്ന മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.

കുട്ടികള്‍ക്ക് പാകം ചെയ്ത ഭക്ഷണത്തില്‍ ചത്ത പാമ്പിനെ കണ്ടെത്തിയെന്നും ഇതിനെ നീക്കം ചെയ്ത് ഭക്ഷണം വിതരണം ചെയ്യുകയായിരുന്നു എന്നുമാണ് റിപ്പോര്‍ട്ട്. സംഭവം കുട്ടികളുടെ മനുഷ്യാവകാശങ്ങളുടെ ലംഘമാണെന്ന് വിലയിരുത്തിയാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍. വിഷയത്തില്‍ ബിഹാര്‍ ചീഫ് സെക്രട്ടറി, പട്‌ന പൊലീസ് സൂപ്രണ്ട് എന്നിവര്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. കുട്ടികളുടെ ആരോഗ്യസ്ഥിതി ഉള്‍പ്പെടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കണം എന്നും മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചു.

സ്‌കൂളില്‍ നിന്നും ഏകദേശം 500 കുട്ടികള്‍ ഉച്ചഭക്ഷണം കഴിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഉച്ചഭക്ഷണം കഴിച്ച് കുട്ടികള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ പ്രദേശത്ത് നാട്ടുകാര്‍ പ്രതിഷേധം ഉള്‍പ്പെടെ സംഘടിപ്പിച്ചിരുന്നു. ഗ്രാമ വാസികള്‍ പ്രദേശത്തെ റോഡ് ഉപരോധിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates