വന്ദേമാതരം ഇനി ജനഗണമനയ്ക്ക് തുല്യം; ബംഗാള്‍ വിജയത്തിന് പിന്നാലെ തീരുമാനവുമായി കേന്ദ്രം
വന്ദേമാതരം ആലപിക്കുമ്പോള്‍ തടസ്സപ്പെടുത്തുന്നതോ അപമാനിക്കുന്നതോ ആയ പ്രവൃത്തികള്‍ ജാമ്യമില്ലാ കുറ്റമായി കണക്കാക്കും.

ന്യൂഡല്‍ഹി: ദേശീയഗീതമായ 'വന്ദേമാതര'ത്തിന് ദേശീയഗാനമായ 'ജനഗണമന'യ്ക്കുള്ള തുല്യമായ പദവി നല്‍കാനുള്ള നിര്‍ദേശത്തിന് അംഗീകാരം നല്കി കേന്ദ്രസര്‍ക്കാര്‍. പശ്ചിമ ബംഗാള്‍, തമിഴ്നാട്, കേരളം, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ തെരെഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ പശ്ചിമ ബംഗാളിലെ ചരിത്രവിജയത്തില്‍ മന്ത്രിമാര്‍ പ്രധാനമന്ത്രിയെ അഭിനന്ദിക്കുകയും ചെയ്തു.
നിലവില്‍ ദേശീയ ഗാനത്തിന് നല്കുന്ന അതേ നിയമ പരിരക്ഷ വന്ദേമാതരത്തിനും ഉറപ്പാക്കുന്നതിനായി 'ദേശീയ ബഹുമതികളോടുള്ള അവഹേളനം തടയല്‍ നിയമത്തില്‍' ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ അംഗീകാരം നല്കി. ഇതുപ്രകാരം വന്ദേമാതരം ആലപിക്കുമ്പോള്‍ തടസ്സപ്പെടുത്തുന്നതോ അപമാനിക്കുന്നതോ ആയ പ്രവൃത്തികള്‍ ജാമ്യമില്ലാ കുറ്റമായി കണക്കാക്കും.
പുതിയ ഭേദഗതിയിലൂടെ ദേശീയ ഗാനമായ ജനഗണമനയ്ക്ക് ലഭിക്കുന്ന അതേ നിയമപരമായ ആദരവും സംരക്ഷണവും ഇനി മുതല്‍ വന്ദേമാതരത്തിനും ലഭിക്കും. ദേശീയ ഗാനത്തെ അപമാനിക്കുന്നവര്‍ക്ക് നിലവിലുള്ള മൂന്ന് വര്‍ഷം വരെ തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാവുന്ന ശിക്ഷാ വ്യവസ്ഥകള്‍ വന്ദേമാതരത്തിനും ബാധകമാണ്. കുറ്റം ആവര്‍ത്തിക്കുന്നവര്‍ക്ക് കുറഞ്ഞത് ഒരു വര്‍ഷവും തടവ് ശിക്ഷ ലഭിക്കും.
വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം രാജ്യം ആഘോഷിക്കുന്ന വേളയിലാണ് ഈ തീരുമാനം എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയിലും വന്ദേമാതരത്തിന് തുല്യ പദവി നല്‍കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.
News Now
കൈ നിറയെ പണം; ട്രഷറി ഡെപ്പോസിറ്റ് എഫ്ഡി ലാഡറിങ് പ്ലസ് എസ്ഐപി സ്ട്രാറ്റജി

ഡല്‍ഹിയില്‍ പൊലീസ് രാജ്; പിണറായി, അഭിജീത് ദീപ്കെ...നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍; സംഘര്‍ഷഭരിതം രാജ്യതലസ്ഥാനം

29 കിലോമീറ്റര്‍ മൈലേജ്, ഡസ്റ്ററിന്റെ ഹൈബ്രിഡ് വേര്‍ഷനുമായി റെനോ; ലോഞ്ച് 17ന്

ചർമത്തിന് തിളക്കം, ഹൃദയത്തിന് കരുതൽ; സ്ട്രോബെറിയുടെ ഗുണങ്ങളറിയാം
Summary
Vande Mataram to be accorded same status as national anthem, Cabinet gives nod
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

കേരളത്തിന് എയിംസ് പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം; ആരോഗ്യരംഗത്തെ മികവ് അയോഗ്യതയോ എന്ന ഹൈക്കോടതി, വിമര്‍ശനം

