കോണ്‍ഗ്രസിനും ലീഗിനും സ്വാധീനമുള്ള ഒരു സീറ്റിലെ ഫലം മാത്രം: വി ശിവന്‍കുട്ടി

ഒരു പരാജയവും അന്തിമമല്ലെന്നും വി ശിവന്‍ കുട്ടി

Minister V Sivankutty reaction Nilambur By Election Result
Minister V Sivankutty reaction Nilambur By Election Result Source by : Facebook
Last Updated :23 June 2025, 1:37 pm IST
Edited by :Anoop N P

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നടത്തിയത് മികച്ച പോരാട്ടമെന്ന് പൊതുവിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കോണ്‍ഗ്രസിനും ലീഗിനും ദീര്‍ഘകാല സ്വാധീനമുള്ള ഒരു സീറ്റിലെ ഫലം മാത്രമാണ് നിലമ്പൂരിലേത്. എം സ്വരാജും ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രവര്‍ത്തകരും മികച്ച പോരാട്ടം നടത്തി. ഒരു പരാജയവും അന്തിമമല്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി. എം സ്വരാജിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ചായിരുന്നു വി ശിവന്‍കുട്ടിയുടെ പ്രതികരണം.

വി ശിവന്‍കുട്ടിയുടെ പോസ്റ്റ് പൂര്‍ണരൂപം

നിലമ്പൂരില്‍ സിപിഐ (എം) ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി, പാര്‍ട്ടി ചിഹ്നത്തില്‍ വോട്ട് തേടി. കോണ്‍ഗ്രസിനും ലീഗിനും ദീര്‍ഘകാല സ്വാധീനമുള്ള ഒരു സീറ്റിലെ ഫലം മാത്രമാണിത്. ഒരു പരാജയവും അന്തിമമല്ല. മികച്ച പോരാട്ടം നടത്തിയ സഖാവ് എം സ്വരാജിനും ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ 11077 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് എല്‍ ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജിനെതിരെ വിജയിച്ചത്. സ്വരാജിന്റെ തുടര്‍ച്ചയായ രണ്ടാമത്തെ പരാജയമാണിത്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ കെ ബാബുവിനോടും സ്വരാജ് പരാജയപ്പെട്ടിരുന്നു.

News Now

Summary

Kerala Education Minister V Sivankutty's reaction on Nilambur By Election Results.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates