
ട്രാന്‍സ്ഫോര്‍മറുകളുടെ ഫ്യൂസ് കമ്പികള്‍ മുറിച്ചുമാറ്റി; വൈദ്യുതി ബന്ധം വിഛേദിച്ചു, ഒരാള്‍ അറസ്റ്റില്‍
ഈ മാസം രണ്ടിന് അര്‍ദ്ധരാത്രി കെഎസ്ഇബി കല്ലായി സെക്ഷന്‍ പരിധിയിലാണ് സംഭവം

തിരുവനന്തപുരം: കെഎസ്ഇബി ട്രാന്‍സ്ഫോര്‍മറുകളുടെ ഫ്യൂസ് കമ്പികള്‍ മുറിച്ചുമാറ്റുകയും റിങ് മെയിന്‍ യൂണിറ്റുകള്‍ (ആര് എം യു) ഓഫ് ചെയ്യുകയും ചെയ്ത സംഭവത്തി ഒരാള്‍ അറസ്റ്റില്‍. പെരുവയല്‍ കല്ലേരി സായി കൃപയില്‍ വി രജീഷ് കുമാറിനെ പന്നിയങ്കര പൊലീസാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിലെ രണ്ടാം പ്രതിയും കെ എസ് ഇ ബി ഇലക്ട്രിസിറ്റി വര്‍ക്കറുമായ സുബൈര്‍ വിനെ സസ്പെന്‍ഡ് ചെയ്തതായും ഇപ്പോള്‍ ഒളിവിലാണെന്നും കെഎസ്ഇബി അറിയിച്ചു.
ഈ മാസം രണ്ടിന് അര്‍ദ്ധരാത്രി കെഎസ്ഇബി കല്ലായി സെക്ഷന്‍ പരിധിയിലാണ് സംഭവം. കല്ലായി, പന്നിയങ്കര പ്രദേശങ്ങളിലെ പതിമൂന്നോളം ട്രാന്‍സ്ഫോര്‍മറുകളുടെ ഫ്യൂസ് വയര്‍ മുറിച്ചും ആറ് ആര് എം യുകള്‍ ഓഫ് ചെയ്തും ഒരു പ്രദേശത്തെയാകെ ഇവര്‍ ഇരുട്ടിലാക്കിയത്. സിസി ടിവി ദൃശ്യങ്ങളില്‍നിന്നും ഇവര്‍ കൃത്യം നിര്‍വ്വഹിക്കുന്നതിന്റെ വിഡിയോയും കെഎസ്ഇബി പങ്കിട്ടു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
WHAT TO READ NEXT

കുണ്ടന്നൂർ പാലം ഇന്ന് രാത്രി 9 മണി മുതൽ അടച്ചിടും
നേരത്തെ കരാറടിസ്ഥാനത്തില്‍ വാഹന കോണ്‍ട്രാക്ടറായിരുന്ന രജീഷിനെ കൃത്യനിര്‍വ്വഹണത്തിലെ ക്രമക്കേടുകളെത്തുടര്‍ന്ന് താക്കീത് ചെയ്തതിലെ പ്രകോപനമാണിതെന്നും അധികൃതര്‍ പറയുന്നു. വൈദ്യുതി തടസ്സം സംബന്ധിച്ച പരാതി പരിഹരിക്കാനെത്തിയ ജീവനക്കാരാണ് ഫ്യൂസ് വയര്‍ മുറിച്ചുമാറ്റിയതായും ആര് എം യു ഓഫ് ചെയ്തിരിക്കുന്നതായും കണ്ടെത്തിയത്. ഇവര്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് കെ എസ് ഇ ബി പന്നിയങ്കര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി
ഒലിച്ചുപോയത് 10 ലക്ഷം കോടി രൂപ; കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്സ് 1200 പോയിന്റ് ഇടിഞ്ഞു

'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം

കോൺഗ്രസ് നേതാവ് ബിആർഎം ഷെഫീറിന്റെ ഭാര്യയ്ക്ക് സീമാറ്റിൽ കരാർ നിയമനം; അപേക്ഷ ക്ഷണിച്ചില്ലെന്ന് പരാതി; ഡിവൈഎഫ്ഐ ഉപരോധം


