
News Now
'ആളുകൾ ഇപ്പോൾ പറയുന്ന പലതിനുമുള്ള ഉത്തരം സിനിമയിൽ തന്നെയുണ്ട്'; 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' വിമർശനങ്ങളോട് സംവിധായകൻ

'ഞങ്ങൾ ഒറ്റക്കെട്ട്, അടുത്ത സമരം സർപ്രൈസ്'

കേന്ദ്രമന്ത്രി എൽ. മുരുകൻ രാജിവെച്ചു; എം പി സ്ഥാനവും ഒഴിഞ്ഞു

'ഡയലോഗ് മാറ്റിയപ്പോൾ ഞാൻ ടെൻഷനായി, നീന്തലറിയാത്ത ഒരാൾ നടുക്കടലിൽ വീണാലുള്ള അവസ്ഥ'; 'ജയിലർ 2' അനുഭവം പറഞ്ഞ് സുരാജ്

തൊടുപുഴ: വെള്ളച്ചാട്ടത്തില്‍ ചാടി ജീവനൊടുക്കാനിറങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി സുഹൃത്ത്. ഇടുക്കി മാങ്കുളം പെരുമ്പന്‍കുത്ത് വെള്ളച്ചാട്ടത്തോട് ചേര്‍ന്നുള്ള അപകട മുനമ്പില്‍ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെയാണ് സുഹൃത്തും ജീപ്പ് ഡ്രൈവറും ചേര്‍ന്ന് അതിസാഹസികമായി രക്ഷപ്പെടുത്തിയത്. കുറത്തിക്കുടിയില്‍ താമസിക്കുന്ന സനല്‍ ശശി എന്ന യുവാവാണ് 500 അടിയോളം താഴ്ചയുള്ള വെള്ളച്ചാട്ടത്തിന്റെ മുകളിലെ അപകടമുനമ്പിലേക്ക് ഇറങ്ങി ജീവനൊടുക്കാന്‍ ശ്രമിച്ചത്.
തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. ഈ സമയം കൂടെയുണ്ടായിരുന്ന സുഹൃത്ത് വൈ. നാഗര്‍ ഇയാളെ പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും സനല്‍ പിന്മാറിയില്ല. ഒടുവില്‍ സുഹൃത്ത് തന്നെ സനലിന്റെ രക്ഷിക്കുവാന്‍ അപകടമുനമ്പിലേക്ക് ഇറങ്ങുകയായിരുന്നു.
ഈ സമയത്താണ് യാദൃച്ഛികമായി മാങ്കുളത്തെ ജീപ്പ് ഡ്രൈവര്‍മാരായ ബിബിന്‍, എബിന്, അലക്സ് എന്നിവര്‍ അവിടെയെത്തിയത്. ഇവരുംകൂടി ചേര്‍ന്ന് സനലിനെ അപകട മുനമ്പില്‍ നിന്ന് സാഹസികമായി വലിച്ചുകയറ്റുകയായിരുന്നു. എന്നാല്‍ അപ്പോഴും താഴ്ചയിലേയ്ക്ക് ചാടാന്‍ സനല്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. ധൈര്യം വിടാതെ എല്ലാവരും ചേര്‍ന്ന് സാഹസികമായി സനലിന്റെ ജീവന് രക്ഷിക്കുകയായിരുന്നു.
Summary
Heroic rescue of a youth at Perumbankuthu waterfall by local jeep drivers., The incident occurred at a 500-foot-deep dangerous cliff. Timely intervention by friends and local drivers saved the life.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





