
സില്‍വര്‍ ലൈന്‍: റെയില്‍വേ ഭൂമിയാണ് പ്രശ്‌നമെങ്കില്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്താമെന്ന് കെ റെയില്‍; ബ്രോഡ്‌ഗേജ് പാത പ്രായോഗികമല്ലെന്ന് ഇ ശ്രീധരന്‍
അതിവേഗ വണ്ടികള്‍ക്കു മാത്രമായുള്ള പാത എന്ന അടിസ്ഥാന ആവശ്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും ഡിപിആറില്‍ മറ്റു തരത്തിലുള്ള മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറാണെന്നും കെ റെയില്‍ റെയില്‍വേ ബോര്‍ഡിനെ അറിയിച്ചു.

തിരുവനന്തപുരം: റെയില്‍വെ മന്ത്രാലയം ആവശ്യപ്പെട്ട നിലയില്‍ സില്‍വര്‍ ലൈനിന്റെ അലൈന്‍മെന്റ് മാറ്റാനാകില്ലെന്ന് കെ റെയില്‍. അതേസമയം റെയില്‍വേ ഭൂമിയാണ് പ്രശ്‌നമെങ്കില്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്താന്‍ തയ്യാറാണെന്നും കെ റെയില്‍ റെയില്‍വേ ബോര്‍ഡിന് അയച്ച കത്തില്‍ അറിയിച്ചു. അതിവേഗ തീവണ്ടികള്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് ഗേജ് തന്നെ വേണമെന്നാണ് കെ റെയിലിന്റെ ആവശ്യം. എന്നാല്‍ റെയില്‍വേയുടെ ബദല്‍ നിര്‍ദേശം തള്ളി മെട്രോമാന്‍ ഇ ശ്രീധരനും രംഗത്തെത്തി.
അതിവേഗ വണ്ടിക്ക് വേണ്ടി സില്‍വര്‍ ലൈന്‍ ഡിപിആര്‍ ഡെഡിക്കേറ്റഡ് സ്പീഡ് കോറിഡോറായി തന്നെ പരിഗണിക്കണമെന്നും റെയില്‍വേ ഭൂമി കൈമാറുന്നതാണ് പ്രശ്നമെങ്കില്‍, സില്‍വര്‍ലൈന്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്താമെന്നും കെ റെയില്‍ പറഞ്ഞു. അതിവേഗ വണ്ടികള്‍ക്കു മാത്രമായുള്ള പാത എന്ന അടിസ്ഥാന ആവശ്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും ഡിപിആറില്‍ മറ്റു തരത്തിലുള്ള മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറാണെന്നും കെ റെയില്‍ റെയില്‍വേ ബോര്‍ഡിനെ അറിയിച്ചു.
അതേസമയം, കേരള റെയില്‍വേ ബോര്‍ഡ് കേരളത്തിന് മുന്നില്‍ വെച്ചിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ ദീര്‍ഘവീക്ഷണം ഇല്ലാത്തതാണെന്ന് ചൂണ്ടിക്കാട്ടി മെട്രോ മാന്‍ ഇ ശ്രീധരന്‍ കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി. പ്രായോഗികമല്ലാത്ത നിര്‍ദ്ദേശങ്ങളാണ് റെയില്‍വേ ബോര്‍ഡ് നല്‍കിയതെന്നാണ് ഇ ശ്രീധരന്റെ വിമര്‍ശനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

Related News


ഒറ്റ ക്യുആര്‍ കോഡില്‍ ട്രെയിന്‍, മെട്രോ, ട്രാം, ബസ് സര്‍വീസുകളില്‍ യാത്ര ചെയ്യാം, ഇത്തിഹാദ് റെയില്‍ ദുബൈ സ്റ്റേഷന് തുറന്നു

ദുബൈയില്‍ നിന്ന് അബുദാബിയിലേക്ക് 'കംഫര്‍ട്ട് യാത്ര'; ഇത്തിഹാദ് റെയില്‍ ടിക്കറ്റുകള്‍ റെഡി, നിരക്കുകള്‍ അറിയാം
