
News Now
നേഹ ബോറ അജ്ഞാത കേന്ദ്രത്തിലോ....? ആരോപണം

'നന്ദനി' പേസില് സിംബാബ്വെ ഒതുങ്ങി! ഇന്ത്യന് വനിതകള്ക്ക് ജയിക്കാന് 115 റണ്സ്

മന്ത്രി കെ മുരളീധരനെതിരായ പോസ്റ്റ് ഷെയർ ചെയ്തു; പിഎസ്സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ നിർദ്ദേശം

'തിരംഗ' സമര 'തരംഗം', പിണറായിക്ക് ഇഡി സമന്സ്, സ്വകാര്യ ബസുകള് പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് തീര്ത്ഥാടന കാലത്ത് നിലയ്ക്കലിലെ അന്നദാനത്തിന്റെ മറവില് ലക്ഷങ്ങളുടെ ക്രമക്കേട് നടത്തിയതില് നടപടിയെടുത്ത് ദേവസ്വം ബോര്ഡ്. സംഭവത്തില് തൃക്കരിയൂര് ഗ്രൂപ്പ് അസിസ്റ്റന്റ് കമ്മീഷണറര് ജെ. ജയപ്രകാശിനെ ദേവസ്വം ബോര്ഡ് സസ്പെന്ഡ് ചെയ്തു. ഇന്ന് ചേര്ന്ന ദേവസ്വം ബോര്ഡ് യോഗമാണ് നടപടി സ്വീകരിച്ചത്.
ജയപ്രകാശിന്റെയും ഭാര്യ ശ്രീജയുടെയും പേരിലുള്ള 40.48 ലക്ഷം രൂപയുടെ സ്വത്തുക്കള് നേരത്തെ ഇഡി കണ്ടുകെട്ടിയിരുന്നു. 2018-19 മണ്ഡല-മകരവിളക്ക് തീര്ഥാടന കാലയളവിലാണ് ക്രമക്കേട് നടന്നത്. അന്നദാന കരാറുകാരന് ബോര്ഡ് കൊടുക്കേണ്ടിയിരുന്ന 30 ലക്ഷം രൂപയ്ക്ക് പകരം കരാറുകാരനെ സ്വാധീനിച്ച് ഒന്നരക്കോടി എഴുതിയെടുക്കാനായിരുന്നു ശ്രമം നടത്തിയത്.
ആരോപണത്തില് ദേവസ്വം ബോര്ഡ് വിജിലന്സും സംസ്ഥാന വിജിലന്സും നടത്തിയ അന്വേഷണത്തില് നിലയ്ക്കല് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന ജയപ്രകാശ്, ശബരിമല മുന് എക്സിക്യൂട്ടീവ് ഓഫീസര്മാരായ രാജേന്ദ്രപ്രസാദ്, സുധീഷ്കുമാര്, ജൂനിയര് സൂപ്രണ്ട് വാസുദേവന് നമ്പൂതിരി എന്നിവര് കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.
Summary
Nilakkal Anna Dhaanam irregularities: J Jayaprakash suspended
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



