
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ രണ്ടു ട്രെയിനുകള്‍ റദ്ദാക്കി, മൂന്നു ട്രെയിനുകള്‍ വൈകിയോടുന്നു
അടുത്ത ഞായറാഴ്ച വരെ അറ്റകുറ്റപ്പണികള്‍ തുടരുമെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്

കൊച്ചി: സംസ്ഥാനത്ത് രണ്ടു ട്രെയിനുകള്‍ റദ്ദാക്കി. പാലക്കാട്- എറണാകുളം മെമു, എറണാകുളം - പാലക്കാട് മെമു എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്. പെരിയാറിന് കുറുകേയുള്ള മേല്‍പ്പാലത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് ട്രെയിനുകള്‍ റദ്ദാക്കിയതെന്ന് റെയില്‍വേ അറിയിച്ചു.
മൂന്നു ട്രെയിനുകള്‍ വൈകിയോടുകയാണ്. ഇന്‍ഡോര്‍- തിരുവനന്തപുരം നോര്‍ത്ത് എക്സ്പ്രസ്, കണ്ണൂര്‍- ആലപ്പുഴ എക്സിക്യൂട്ടീവ്, സെക്കന്തരാബാദ്- തിരുവനന്തപുരം സെന്‍ട്രല്‍ ശബരി എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് വൈകിയോടുന്നത്.
അടുത്ത ഞായറാഴ്ച വരെ അറ്റകുറ്റപ്പണികള്‍ തുടരുമെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. അതിനാല്‍ ബുധന്‍, ശനി, ഞായര്‍ ദിവസങ്ങളിലെ പാലക്കാട്- എറണാകുളം മെമു, എറണാകുളം - പാലക്കാട് മെമു സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. വരുന്ന നാലു ദിവസങ്ങളില്‍ ചില ട്രെയിനുകള്‍ വൈകിയോടുമെന്നും അറിയിച്ചിട്ടുണ്ട്.
News Now
'ആത്മാവിന് നിത്യശാന്തി നേരുന്നു എന്ന് പറയാറുണ്ട്, കഴിയുമെങ്കിൽ തിരിച്ചു വരിക എന്ന് ഞാൻ പറയുന്നു'; ഉറ്റസുഹൃത്തുക്കളെ ഓർത്ത് രജനി

കോമ്പൗണ്ടിങ് ഇഫക്ട്; പലിശയിനത്തിൽ ലക്ഷങ്ങൾ നേടാം; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്കീം

ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ; ഈ ചെറിയ പഴത്തിന്റെ ഗുണങ്ങളറിയാം
വീണ്ടും ന്യൂനമര്‍ദ്ദം, ബുധനാഴ്ച വരെ മഴ; ഇന്ന് നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Summary
Two trains have been cancelled in the state. The trains are Palakkad-Ernakulam MEMU and Ernakulam-Palakkad MEMU.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


